
റിയാദ്: ‘സാമൂഹിക സുരക്ഷക്ക് ധാര്‍മിക ജീവിതം’ എന്ന പ്രമേയത്തില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ത്രൈമാസ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ദേശിയതല ഉദ്ഘാടാനം ഒക്ടോബര്‍ 18ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വി ജെ നിര്‍വ്വഹിക്കുമെന്ന് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ സയ്യിദ് സുല്ലമി പ്രമേയം വിശദീകരിക്കും, റഷീദ് കൊളത്തറ(ഒഐസിസി), യുപി മുസ്തഫ (കെഎംസിസി) എന്നിവര്‍ പങ്കെടുക്കും. മത മൂല്യങ്ങളില്‍ അധിഷ്ഠിതമായ ധാര്‍മ്മിക ജീവിതം നയിക്കുന്നതിന് പ്രേരിപ്പിക്കുക വഴി സമൂഹത്തിന്റെ സമഗ്രമായ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് ക്യാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്.

കൃത്യമായ രാഷ്ട്രീയ അവബോധത്തോടെ സാമൂഹിക ഇടപെടലുകള്‍ നടത്തി അധാര്‍മികതകള്‍ക്കും വര്‍ദ്ധിച്ചുവരുന്ന സാമുഹിക അനാചാരങ്ങള്‍ക്കും എതിരെ പൊതുസമൂഹത്തെ ഏകോപിപ്പിക്കേണ്ട ചുമതല ഏറ്റെടുത്താണ് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ക്യാമ്പയിനുമായി മുന്നോട്ട് വരുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും പിന്തുണ ഉണ്ടാകണമെന്നും സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.