Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

‘റിസ’ മില്യണ്‍ മെസ്സേജ് കാമ്പയിന്‍ ആരംഭിച്ചു

റിയാദ്: യുഎന്‍ ഓഡിസി അംഗീകാരമുള്ള അന്താരാഷ്ട്ര എന്‍ജഓ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ‘റിസ’യുടെ പന്ത്രണ്ടാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിന്‍ ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു. ശിശുദിനമായ നവംബര്‍ 14 വരെ ആറാഴ്ച നീണ്ടുനില്‍ക്കും. ഇലക്ട്രോണിക് കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, പ്രമുഖ വ്യക്തികളുടേതുള്‍പ്പെടെ വിവിധ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍, വെബ്‌സൈറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ബ്രോഷറുകള്‍ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ ഫഌയറുകളും ലീഫ്‌ലെറ്റുകളും പ്രചരിപ്പിക്കും.

സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യയില്‍ സന്ദേശമെത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യന്‍ കറന്‍സിയില്‍ ആലേഖനം ചെയ്തിയിട്ടുള്ള 17 ഭാഷകളില്‍, ‘ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുന്‍പ് തന്നെ തടയുക’ എന്ന റിസയുടെ മുദ്രാവാക്യം ഉള്‍പ്പെടുത്തിയ റീല്‍ ഈവര്‍ഷത്തെ പ്രചാരണ പരിപാടിയുടെ പ്രത്യേകതയാണ്.

മയക്കു മരുന്നുകള്‍, മദ്യപാനം, പുകവലി ഉള്‍പ്പെടെ എല്ലാത്തരം ലഹരി ഉപഭോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നേരിട്ടും സമാനലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും കൂടുതല്‍ വ്യാപക മായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സല്‍ട്ടന്റ് ഡോ. എ വി ഭരതന്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top