Sauditimesonline

KELI CM
വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി

സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ ഓണാഘോഷം

റിയാദ്: സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ വിവിധ പരിപാടികളോടെ ‘ഓണം പൊന്നോണം-2024’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് വാഫ് മിഷന്‍ അു മാത്തന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

റിയാദ് ഇന്ത്യന്‍ എംബസി നയതന്ത്ര ഉദ്യോഗസ്ഥ മനുസ്മൃതി അബു, പുഷ്പരാജ്, ഡോ. റഷീദ്, ജന. സെക്രട്ടറി ഫൈസല്‍ മുനീര്‍, ജോ. സെക്രട്ടറി ഷിജി ഫ്രാന്‍സിസ്, പോഗ്രാം കണ്‍വീനര്‍ ബിനോയ് ഉല്‍ഹാന്നാന്‍, അഹമ്മദ് കുട്ടി (കോഓഡിനേറ്റര്‍ ), ശിഹാബ് കൊട്ടുകാട്, സിദ്ധിഖ് തുവ്വൂര്‍, ഡോമനിക് സാവിയോ, മുഹമ്മദ് ഹബീബ്, ബിനോയ് കെപി, റംഷീദ്, ജിന്‍ഷാദ്, ഷമീര്‍, കബീര്‍, ബിനു, എന്നിവര്‍ പ്രസംഗിച്ചു. അബു മാത്തന്‍ ജോര്‍ജിന് പോഗ്രാം കണ്‍വീനവര്‍ സിജോയ് ചാക്കോ ഉപഹാരം സമ്മാനിച്ചു.

അബുമാത്തന്‍ ജോര്‍ജ്, മനുസ്മൃതി അബു, ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവ്വൂര്‍ എന്നിവരെ പൊന്നാട അണിഞ്ഞ് ആദരിച്ചു. ഗീത, അന്‍ജു, ഫൗസി, ഫ്‌ലോറിന്‍ അനു, ജസ്റ്റിന്‍, ജാന്‍സി, അബി, സൗമ്യ, രജിത, സുധി ജോബിന്‍, ബാബു ജോസഫ്, ബിജി, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഷിജി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ലേഡീസ് വിങ് വിവിധ നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. കോഡിനേറ്റര്‍ ജിന്റോ തോമസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ടഷറര്‍ ബേബി തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജോണി തോമസ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top