
റിയാദ്: പ്രവാസി വെല്‍ഫെയര്‍ റിയാദിനു കീഴിലുള്ള റോയല്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി സീസണ്‍-4 ടൂര്‍ണമെന്റ് നവംബര്‍ 8നു തുടങ്ങും. എക്‌സിറ്റ് പതിനെട്ടിലെ കെസിഎ, എംസിഎ ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍. ആദ്യ റൗണ്ട് മത്സരങ്ങള്‍ നാല് ഗ്രൗണ്ടുകളിലായി നടക്കും. റിയാദിലെ പതിനാറ് ക്ലബ്ബുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ടൂര്‍ണമെന്റ് നടത്തിപ്പിനായി അജ്മല്‍ മുക്കം കണ്‍വീനറും (ടൂര്‍ണമെന്റ് റൂള്‍സ്), രതീഷ് രവീന്ദ്രന്‍ അസിസ്റ്റന്റ് കണ്‍വീനറുമായി (ടീം ഇന്‍വിറ്റേഷന്‍) സംഘാടക സമിതി നിലവില്‍ വന്നു. ശ്യാം (ഗ്രൗണ്ട്‌സ്), സാഹില്‍ (സ്‌കോറിങ്), മിഥുന്‍ മോഹന്‍ (ഫിക്‌സചര്‍), ലിജോ മാത്യു (സ്‌പോണ്‍സര്‍ഷിപ്), സാം മാത്യു (ഫസ്റ്റ് എയ്ഡ്), എം പി ഷഹ്ദാന്‍ (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്), ഹാരിസ് എംകെ (മീഡിയ), ഷജീര്‍ (റിഫ്രഷ്‌മെന്റ്‌സ്), ജോജി ഫിലിപ്പ്, ഷാന്‍, ശരത്, മുഹമ്മദ് കൈഫ്, മാനസ് ചേളന്നൂര്‍, സജിത്ത്, രഞ്ജിത്ത്, ശരണ്‍ എന്നിവര്‍ ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളാണ്. രക്ഷാധികാരിയായി പ്രവാസി വെല്‍ഫെയര്‍ റിയാദ് പ്രൊവിന്‍സ് കമ്മിറ്റി സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരിയെ തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.