Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

പ്രവാസി പുനരധിവാസ പാക്കേജ് നടപ്പിലാക്കണം: എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കരുനാഗപ്പള്ളി: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകിയ പ്രവാസി സമൂഹം മടങ്ങിഎത്തുമ്പോള്‍ പുനരധിവാസത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളി സംഘടിപ്പിച്ച കുടുംബ സംഗമവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മികച്ച കാരുണ്യ പ്രവര്‍ത്തകന് മൈത്രിയുടെ കാരുണ്യ ശ്രേഷ്ടാ അവാര്‍ഡ് നാസര്‍ പോച്ചയിലിന് പ്രേമചന്ദ്രന്‍ എം.പി സമ്മാനിച്ചു. സാദിഖ് കരുനാഗപ്പള്ളി പൊന്നാട അണിയിച്ചു ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്തു. സി.ആര്‍. മഹേഷ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജബ്ബാര്‍ മഹാതമ അ ദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു, മുന്‍ എം.എല്‍.എ. ആര്‍.രാമചന്ദ്രന്‍, കെ.സി രാജന്‍, ഡോ. പ്രതാപവര്‍മ്മ തമ്പാന്‍, കെ.ജി. രവി, ആര്‍.രാജശേഖരന്‍, ഇസ്മയില്‍, കാട്ടൂര്‍ ബഷീര്‍, റഹ്മാന്‍ മുനമ്പത്ത്, ഹസന്‍ ക്ലാപ്പന, അമ്പുവിള സലാഹ്, സാദിക്ക്, നാസര്‍ മരാരിക്കോട്ടം, ആദിനാട് നൗഷാദ്, മുരളി മണപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

മുന്‍ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. നിര്‍ധനനക്കുളള ക്ക ചികിത്സാ സഹായവും വിതരണം ചെയ്തു. റഹ്മാന്‍ മുനമ്പത് സ്വാഗതവും ,കബീര്‍ പാവുമ്പ നന്ദിയും പറഞ്ഞു. സാദിഖ് കരുനാഗപ്പള്ളി പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top