റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിന് ധരാണാ പത്രം ഒപ്പുവെച്ചു. ഗതാഗകത മന്ത്രാലയവും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയവുമാണ് ധരാണാ പത്രത്തില്‍ ഒപ്പുവെച്ചത്. ഗതാഗത മേഖലയില്‍ വിദേശികള്‍ക്ക് പകരം 45,000 തസ്തികകളില്‍ സ്വദേശികളെ നിയമിക്കാനാണ് ധാരണാ പത്രം ഒപ്പുവെച്ചതെന്ന് ഗതാഗത മന്ത്രി എഞ്ചിനിയര്‍ സാലേ അല്‍ജാസിര്‍ പറഞ്ഞു.
ഗതാഗത മേഖലയിലെ തൊഴിലുകള്‍ പ്രവിശ്യ അടിസ്ഥാനമാക്കി തരംതിരിക്കും. ഇവിടങ്ങളില്‍ സ്വദേശികള്‍ക്ക് മാത്രമായി ജോലി നിജപ്പെടുത്തും. സ്വദേശികളായ യുവതി യുവാക്കള്‍ക്ക് നിയമനം നല്‍കുന്നതിനാണ് ധാരണാ പത്രം മുന്‍ഗണന നല്‍കുന്നത്. തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യും. ഗതാഗത മേഖലയില്‍ പുതിയ ആപ്ലിക്കേഷന്‍ തയ്യാറായി വരുകയാണ്. സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗതാഗത മേഖലയില്‍ ഒഴിവു സമയങ്ങളില്‍ ജോലി ചെയ്യാന്‍ അപ്ലിക്കേഷന്‍ സൗകര്യമൊരുക്കും. ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ 10,000 സ്വദേശികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി സാലേ അല്‍ജാസിര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.