മിദ്‌ലാജ് വാലിയന്നുര്‍
![](https://sauditimesonline.com/wp-content/uploads/2020/10/kmcc-ch-.jpg)
ബുറൈദ: കേരളത്തില്‍ നവേത്ഥാന രംഗത്തും വിദ്യാഭ്യാസ മേഖലയിലും ചരിത്രം രചിച്ച പരിഷ്‌കര്‍ത്താവാണ് സി എച് മുഹമ്മദ് കോയ എന്ന് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അനീസ് ചുഴലി. അതുകൊണ്ടാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും കേരള സമൂഹം സി എചിനെ സ്മരിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ പുരോഗതിയുടെ അടിസ്ഥാനം സി എച്ചിന്റെ ദീര്‍ഘവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
![](https://sauditimesonline.com/wp-content/uploads/2020/10/kmcc-ch-2-.jpg)
കണ്ണൂര്‍ സി എച് സെന്റര്‍ ബുറൈദ കമ്മിറ്റി സംഘടിപ്പിച്ച സി എച് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഷഫീര്‍ മുകണ്ണി അധ്യക്ഷത വഹിച്ചു.
![](https://sauditimesonline.com/wp-content/uploads/2020/09/qasar-hyper-grand-opeN-NOW-2-1024x205.jpg)
ഡോ. അസീബ് പുതിയങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. കെ എം സി സി സഫ്ര ഏരിയ കമ്മറ്റിയുടെ ധനസഹായം ചടങ്ങില്‍ കൈമാറി. ശരീഫ് തലയാട്, സക്കീര്‍ മാടാല, സത്താര്‍ കൂടരഞ്ഞി, ശരീഫ് മാങ്ങാവ്, ശബീറലി ചാലാട്, റഫീഖ് ചെങ്ങളായി, അഷ്‌റഫ് ഇരട്ടി, നഫ്‌സല്‍ ഇരിക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മിദ്‌ലാജ് വാലിയന്നുര്‍ സ്വാഗതവും നൗഫല്‍ പാലേരി നന്ദിയും പറഞ്ഞു. നാട്ടിലേക്കു മടങ്ങുന്ന അബ്ദുല്‍ അസിസ് പറിച്ചോടന യാത്രയയപ്പും നല്‍കി.
![](https://sauditimesonline.com/wp-content/uploads/2020/10/kmcc-ch-3-.jpg)
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
![](https://sauditimesonline.com/wp-content/uploads/2022/03/BPL-COMFORT-27-03-22.jpg)