
റിയാദ്: സൗദി അറേബ്യയില്‍ ഈ അധ്യയനവര്‍ഷം അവസാനിക്കുന്നതുവരെ വിദൂര പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മാര്‍ച്ച് 9ന് സ്‌കൂള്‍ അടച്ചതിന് ശേഷം ഓഗസ്ത് 30ന് ആണ് വിദൂര പഠനം ആരംഭിച്ചത്.
രാജ്യത്തെ പൊതുവിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിദൂര പഠനം തുടരാനാണ് തീരുമാനം. ഓണ്‍ലൈന്‍ പഠനം തുടരാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്ര ഡോ. ഹമദ് ആലുശൈഖ് വ്യക്തമാക്കി.

രാജ്യത്തെ അധ്യായന വര്‍ഷത്തിന് രണ്ട് ടേമുകളാണുളളത്. ആദ്യ ടേം ഡിസംബര്‍ 10ന് അവസാനിക്കും. രണ്ടാമത്തെ ടേം അടുത്ത വര്‍ഷം ഏപ്രില്‍ 21 വരെയാണ്. ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്കു പുറമെ വിവിധ മന്ത്രാലയങ്ങളും വിദഗ്ദ സമിതിയും വിലയിരുത്തിയതിന് ശേഷമാണ് വിദ്യാലയങ്ങള്‍ തുറക്കാതെ വിദൂര പഠനം തുടരാന്‍ തീരുമാനിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
