Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

അതിശയിപ്പിക്കുന്ന വിലക്കിഴിവ്; നെസ്‌റ്റോ ഹൈപ്പര്‍ അസീസിയ, അല്‍ ഖര്‍ജ് ശാഖകളില്‍ ‘ബമ്പര്‍ ത്രീ ഡെയ്‌സ്’ പ്രമോഷന്‍

റിയാദ്: അതിശയിപ്പിക്കുന്ന വിലക്കിഴിവൊരുക്കി നെസ്‌റ്റോ ഹൈപ്പര്‍ റിയാദിലെ അസീസിയ, അല്‍ ഖര്‍ജ് ശാഖകളില്‍ പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 5, 6, 7 തീയതികളില്‍ ‘ബംബര്‍ ത്രീ ഡെയ്‌സ്’ എന്ന പേരിലാണ് പ്രമോഷന്‍. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് രാവിലെ ഏഴു മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ തുറന്നു പ്രവര്‍ത്തിക്കും.

84.50 റിയാല്‍ വിലയുളള ആങ്കര്‍ മില്‍ക് പൗഡര്‍ 57.95ന് ലഭിക്കും. 34.95 വിലയുളള 2.5 കിലോഗ്രാം ടൈഡ് വാഷിംഗ് പൗഡറിന് 19.95 റിയാലാണ് പ്രമോഷന്‍ വില. ഏറ്റവും കുറഞ്ഞ വിലയ്ക്കു നിത്യോപയോഗ സാധനങ്ങള്‍ നേടാനുളള അവസരമാണ് ത്രിദിന പ്രമോഷന്‍ ഒരുക്കിയിട്ടുളളത്. പലചരക്ക്, പഴം, പച്ചക്കറി, ഡ്രൈഫ്രൂട്‌സ്, മത്സ്യം, മാസം, ഹോട്ട് ഫുഡ്, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ക്ലീനിംഗ് മെറ്റീരിയല്‍, അടുക്കള സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍, വാചുകള്‍, ഇലക്ട്രിക്-ഇലക്‌ട്രോണിക് ഉത്പ്പന്നങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുളളത്.

രാവിലെ 7 മുതല്‍ 4വരെ തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ നേടാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ലാപ്‌ടോപ്, സ്മാര്‍ട് വാച് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാണ്.

ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍, ലേഡീസ് ഭാഗ് എന്നീ വിഭാഗങ്ങളില്‍ രണ്ടെണ്ണം പര്‍ചേസ് ചെയ്യുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി നേടാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പ്രമോഷന്‍ നെസ്‌റ്റോ ഹൈപ്പറിന്റെ റിയാദ് അസീസിയാ ട്രയിന്‍മാള്‍, അല്‍ ഖര്‍ജ്ര് ശാഷകളില്‍ മാത്രമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top