സ്‌നേഹാദരവ് ഒരുക്കി ന്യൂസ് 16

റിയാദ്: പ്രവാസി മലയാളികള്‍ക്കിടയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് സ്‌നേഹാദരവ് ഒരുക്കി ന്യൂസ് 16 ചാനല്‍. അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച 19 പേരെയാണ് ആദരിച്ചത്.

ഡോ.അബ്ദുല്‍ അസീസ്, ശിഹാബ് കൊട്ടുകാട്, സലാം ടിവിഎസ്, ഡോ. സഫീര്‍, ഗഫൂര്‍ കൊയിലാണ്ടി, സത്താര്‍ മാവൂര്‍, ജലീല്‍ കൊച്ചിന്‍, നിഷാ ബിനേഷ്, കുഞ്ഞുമുഹമ്മദ് വയനാട്, ഷിബൂ ഉസ്മാന്‍, അബ്ദുല്‍ അസീസ് കോഡൂര്‍, ഷെറിന്‍ ചാക്കോ, സജിന്‍ നിഷാന്‍, പ്രിന്‍സി ഫിലിപ്പ്, ബിന്ദു സാബു, മുത്തലിബ് കാലിക്കറ്റ്, ഖദീജ നിസ, എതന്‍ ഋതു, അനീഖ് ഹംദാന്‍ എന്നിവരെയാണ് ആദരിച്ചത്.

ന്യൂസ് 16 റിയാദ് ബ്യൂറോ ചീഫ് മജീദ് കെപി പതിനാറുങ്ങല്‍, ബനൂജ് പൂക്കോട്ടുംപാടം, നാസര്‍ വണ്ടൂര്‍, സുലൈമാന്‍ വിഴിഞ്ഞം, നൗഫല്‍ കോട്ടയം, നിസാര്‍ കുരുക്കള്‍, നൗഫല്‍ വടകര, ജിഷ മജീദ്, നൈസിയ നാസര്‍, കബീര്‍ കാടന്‍സ്, റഷീദ് ചുങ്കത്തറ, മുനീര്‍ മോങ്ങം, ബാബു വാളപ്പറ, എന്നിവര്‍ നേതൃത്വം നല്‍കി. ഷെബി മന്‍സൂര്‍ അവതാരകയായിരുന്നു,

Leave a Reply