
റിയാദ്: വീടുകളില്‍ തിരിച്ചെത്തുന്ന ഹജ് തീര്‍ത്ഥാടകര്‍ക്ക് ഐസൊലേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇവര്‍ക്ക് പിസിആര്‍ പരിശോധനയും ആവശ്യമില്ല. തീര്‍ത്ഥാടകരും പുണ്യഭൂമിയില്‍ സേവനം അനുഷ്ടിച്ചവരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധ ശേഷി കൈവരിച്ചവരാണ്. തീര്‍ത്ഥാടകരില്‍ 60 ശതമാനവും കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങി.

ബാക്കിയുളള തീര്‍ത്ഥാടകര്‍ നാളെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പുണ്യ നഗരിയില്‍ നിന്നു മടങ്ങും.
അതോമയം, സൗദിയില്‍ 24 മണിക്കൂറിനിടെ 1162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 1386 പേര്‍ രോഗ മുക്തി നേടി. 15 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് 10666 പേരാണ് ചികിത്സിയിലുള്ളത്. ഇതില്‍ 1362 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.