Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

ഖത്തര്‍ വഴി സൗദി യാത്ര; മലയാളികളെ ദോഹയില്‍ നിന്നു മടക്കി അയച്ചു

ദോഹ: ഖത്തര്‍ വഴി സൗദിയിലേക്ക് യാത്ര തിരിച്ച മലയാളികളെ ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചു. ഖത്തറില്‍ താമസിക്കുന്നതിന് ആവശ്യമായ തുക കൈവശം സൂക്ഷിക്കാത്തതിനാണ് ഇവരെ തിരിച്ചയച്ചത്. 5000 ഖത്തര്‍ റിയാല്‍ കൈവശം ഉണ്ടാവണമെന്നാണ് നിയമം. അക്കൗണ്ടില്‍ പണം ഉണ്ടെന്ന് ബോധിപ്പിച്ചാലും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഇതിന് കഴിയാതിരുന്ന 15 മലയാളികളെ 10 മണിക്കൂര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതിന് ശേഷം നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയിലെത്തിയവരെയാണ് മടക്കി അയച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top