
റിയാദ്: ഇഖാമ, റീ എന്‍ട്രി വിസ കാലാവധി ആഗസ്ത് 30 വരെ ദീര്‍ഘിപ്പിച്ചതോടെ ഇന്ത്യസൗദി നേരിട്ട് വിമാന സര്‍വീസിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. അവധിക്കു രാജ്യം വിടുകയും മടങ്ങി വരാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍ക്ക് ഈ മാസം 31 വരെ ഇഖാമ, റീ എന്‍ട്രി പുതുക്കി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ കാലാവധി കഴിയുന്നതോടെ യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇഖാമ കാലാവധി ദീര്‍ഘിപ്പിച്ചത് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്. എന്നാല്‍ നേരിട്ടുളള വിമാന യാത്രക്ക് അനുമതി ലഭിക്കുമോ എന്നറിയാന്‍ ഇനിയും 40 ദിവസം കാത്തിരിക്കണം.

അതേസമയം, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നേരിട്ട് വിമാന യാത്രക്കുളള ശ്രമം ഇന്ത്യ എംബസി തുടരുകയാണ്. സൗദിയിലെ വിവിധ മന്ത്രാലയങ്ങള്‍, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവരുമായി അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പലതവണ ചര്‍ച്ച ചെയ്തിരുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ ആഗസ്ത് 30 വരെ കാത്തിരിക്കാതെ നേരിട്ട് സൗദിയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.