Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: 18 നഴ്‌സുമാര്‍ ജര്‍മ്മനിയിലേയ്ക്ക്

തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി 18 നഴ്‌സുമാര്‍ക്ക് ജര്‍മ്മന്‍ വര്‍ക്ക് പെര്‍മിറ്റ് കൈമാറി. പദ്ധതിയുടെ നാലും അഞ്ചും ബാച്ചുകളില്‍ ഉള്‍പ്പെട്ട ജര്‍മ്മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയാക്കിയ എട്ട് നഴ്‌സുമാര്‍ക്കും വര്‍ക്ക് പെര്‍മിറ്റുകള്‍ കൈമാറി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആണ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്.

ജര്‍മ്മനിയിലേയ്ക്ക് ട്രിപ്പിള്‍ വിന്‍ വഴി റിക്രൂട്ട്‌ചെയ്ത നഴ്‌സുമാര്‍ അടുത്ത ആറുമാസത്തിനുളളില്‍ 1000 പിന്നിട്ട് വലിയ കൂട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ എ1, എ2, ബി1 കോഴ്‌സുകള്‍ പാസായവര്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിച്ചത്. ഇവര്‍ മെയ് മാസം ജര്‍മ്മനിയിലേക്കു പുറപ്പെടും.

ര്‍മ്മനിയിലെ ബാഡന്‍വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തെ ഹൈഡല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എട്ടു പേര്‍ക്കും, മറ്റുളളവര്‍ ഹാംബര്‍ഗ് സംസ്ഥാനത്തെ ആശുപത്രിയിലുമാണ് നിയമനം. ജര്‍മ്മനിയിലെത്തിയശേഷം അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ഭാഷാ പരിശീലനം ജര്‍മ്മനിയില്‍ പൂര്‍ത്തിയാക്കണം. അംഗീകൃത പരീക്ഷകള്‍ പാസായതിനു ശേഷം ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സായി സേവനമനുഷ്ഠിക്കാന്‍ സാധിക്കും.

തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top