
റിയാദ്: പതിനെട്ടു വര്‍ഷം നാടുകാണാത്ത ആന്ധ്രപ്രദേശ് സ്വദേശി മരണത്തിന് കീഴടങ്ങി. മാര്‍ച്ച് 3ന് മരിച്ച കരീംനഗര്‍ സ്വദേശി മോന്‍സയ്യ ഗതാറ (60)യുടെ മൃതദേഹം ചേതനയറ്റ ശരീരം ഇന്നലെ നാട്ടിലെത്തിച്ചു.

തൊഴില്‍ തേടി റിയാദിലെത്തിയതിനു ശേഷം നാട്ടില്‍ പോയിട്ടില്ല. കുടുംബവുമായി ബന്ധം ഉണ്ടായിരുന്നെങ്കിലും യാത്രയ്ക്കുളള തടസ്സം കോടതിയില്‍ നിലവിലുളള കേസുകളായിരുന്നു. ഇതു രാജ്യം വിടാന്‍ തടസ്സമായി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് ജവാസാത്തില്‍ നിന്നു ഫൈനല്‍ എക്‌സിറ്റ് നേടിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള ചെലവ് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു അനുവദിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.