
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഒരുക്കുന്ന ഈദ് മെഗാ ഫെസ്റ്റ് ഏപ്രില്‍ 2ന് അരങ്ങേറും. മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അരങ്ങേറുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എഐ റോബോട്ടിക്‌സ് ശില്പശാലയും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ഒന്നു മുതല്‍ 5.30 വരെയാണ് ശില്പശാല. വൈകീട്ട് 6 മുതല്‍ കലാ, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

കുരുന്നു കലാകാരിയും റിയാലിറ്റി ഷോ താരവുമായ മിയ ഇസ്സ മെഹക് (മിയ കുട്ടി), സോഷ്യല്‍ മീഡിയാ താരം നിഷാദ് സുല്‍ത്താന്‍, റിയാദിലെ കലാകാരന്‍ എന്നിവര്‍ സംഗീത വിരുന്നും നൃത്തനൃത്യങ്ങളും അവതരിപ്പിക്കുമെന്ന് ചെയര്‍മാന്‍ റാഫി പാങ്ങോട്, സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, ജന. സെക്രട്ടറി ടോം സി മാത്യൂ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഹരികൃഷ്ണന്‍ കെപി എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.