
മക്ക: പെരുന്നാള്‍ സുദിനം സംഗീത വിരുന്നൊരുക്കി ഇശല്‍ മക്ക ‘മര്‍ഹബ ഈദ്’. കേരളത്തില്‍ നിന്നെത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും ഗായകനുമായ ആബിദ് വഴിക്കടവിന്റെ നേതൃത്വത്തില്‍ ജിദ്ദയിയേയും മക്കയിലേയും കലാകാരന്‍മാര്‍ ഗാനങ്ങള്‍ ആലപിച്ചു.

പായസം തയ്യാറാക്കല്‍ മത്സരത്തില്‍ നിരവധി കുടുംബിനികള്‍ പങ്കെടുത്തു. രുചി, ഡെക്കറേഷന്‍, ചേരുവ എന്നിവ മാനദണ്ഡമാക്കി വിജയികളെ തെഇഞ്ഞെടുത്തു. ഒന്നാം സ്ഥാനം ജംഷീറ ജാസ്മിന്‍, രണ്ടാം സ്ഥാനം ഷംന, മൂന്നാം സ്ഥാനം നസീഹ മന്‍സൂര്‍ എന്നിവര്‍ അര്‍ഹരായി. പായസ മല്‍ത്സരം ജബലുഉമ്മര്‍ ചെഫ് അസീസ് പരിപ്പനങ്ങാടി, ജുമൈല ബീവി, നിശ കണ്ണൂര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി നേതാവുമായി മുജീബ് പൂക്കോട്ടുരിനെ പരിപാടിയില്‍ ആദരിച്ചു. മക്കയുടെ സ്‌നേഹാദരവ് ശാനിയാസ് കുന്നികോട് സമ്മാനിച്ചു. മക്ക ഹുസൈനിയയിലെ സഹ്‌വാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ക്ക് നജീബ് മടവൂര്‍, ഫാസില്‍ ഓച്ചിറ, കാസിം കുറ്റിയാടി, ലത്തിഫ് കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
പരിപാടി മുജീബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. മക്കയിലെ വ്യവസായ പ്രമുഖരായ ന്യൂ മെറീന എംഡി ബാബു രാമപുരം, വളവില്‍ മുഹമ്മദലി, ഹാരിസ് പെരുവള്ളൂരും, ഷാജി ചുനക്കര, നൗഷാദ്, എന്നിവര്‍ സന്നിഹിതരായിരുന്നു. ശാനവാസ് എന്ന കുഞ്ഞു, ഹമീദ് കാസര്‍കോഡ്, സിദിഖ് മണ്ണാര്‍ക്കാട്, കോയ കോഴിക്കോട്, മന്‍സൂര്‍ വെള്ളുവമ്പ്രം, അസീബ് മേല്‍മുറി, നിസാര്‍ നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.