
എറണാകുളം: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് നിര്‍ധന രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു. സാന്ത്വന സ്പര്‍ശം-2025 എന്ന പേരില്‍ 94 പേര്‍ക്കാണ് പെരുമ്പാവൂര്‍ ഫ്‌ളോറ റെസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ സഹായം വിതരണം ചെയ്തത്. രക്ഷാധികാരി കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ എംഎല്‍എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ഉല്‍ഘാടനം ചെയ്തു.

സംഘടനയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാം കണ്‍വീനര്‍ അലി വാരിയത്ത് വിശദീകരിച്ചു. ഭാരവാഹികളായ അന്‍വര്‍ മുഹമ്മദും കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടനും ചേര്‍ന്ന് ജീവ കാരുണ്യത്തിന്റെ ഫണ്ട് അഡ്വ: എല്‍ദോസ് കുന്നപ്പിള്ളിക്ക് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപന മികവിനു പ്രത്യേക പുരസ്‌കാരം ബെന്നി ബഹനാന്‍ എംപി പ്രോഗ്രാം കണ്‍വീനര്‍ അലി വാരിയത്തിന് സമ്മാനിച്ചു.

നെല്ലിക്കുഴി പീസ് വാലി ചെയര്‍മാന്‍ പി.എം അബൂബക്കര്‍, മുടിക്കല്‍ തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ഡയറക്ടര്‍ കെ ഇ ഹിലാല്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. മുന്‍ പ്രവാസിയും വെങ്ങോല പഞ്ചായത്ത് അംഗവുമായ സുബൈര്‍, ട്രഷറര്‍ അന്‍വര്‍ മുഹമ്മദ്, മുന്‍ പ്രസിഡന്റുമാരായ അലി ആലുവ, റഹീം കൊപ്പറമ്പില്‍, നസീര്‍ കുമ്പശ്ശേരി, ഫരീദ് ജാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍, സെക്രട്ടറി മുജീബ് മൂലയില്‍, ജീവ കാരുണ്യ കണ്‍വീനര്‍ ഉസ്മാന്‍ പരീത്, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ തന്‍സില്‍ ജബ്ബാര്‍, വൈസ് പ്രസിഡന്റ് നൗഷാദ് പള്ളത്ത് എന്നിവരുടെ നേത്രത്വത്തില്‍ റിയാദിലെ അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച ഫണ്ടു ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.