
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ ദേശീയ സെക്രട്ടറി കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാടും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്നു മരണം. ശിഹാബിന്റെ പത്‌നി സഫല (30), മകള്‍ ആലിയ (7), സുഹൃത്ത് മിസ്അബിന്റെ മകന്‍ ദഖ്‌വാന്‍ (6) എന്നിവരാണ് മരിച്ചത്. ഒമാനില്‍നിന്ന് ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട കുടുംബങ്ങള്‍ സൗദി അതിര്‍ത്തി ബത്ഹയില്‍ മാര്‍ച്ച് 30 രാവിലെ 8.30നാണ് അപകടത്തില്‍പ്പെട്ടത്.

കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പും കുടുംബവുമാണ് ശിഹാബിനൊപ്പം വാഹനത്തില്‍ യാത്രചെയ്തിരുന്നത്. മിസ്അബിന്റെ പത്‌നി ഹഫീനയും മക്കളും ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്നു. മിസ്അബിനും ശിഹാബിനും നിസാര പരിക്കുകളാണുളളത്. ഇന്നലെ നോമ്പ് തുറന്നശേഷം മസ്‌ക്കത്തില്‍നിന്നാണ് സംഘം പുറപ്പെട്ടത്. ഇബ്രിയില്‍ വിശ്രമിച്ചശേഷം മക്ക ലക്ഷ്യമാക്കി സൗദിയിലേക്ക് പുറപ്പെട്ടു. സൗദിയില്‍ പ്രവേശിച്ചതിനു ശേഷമാണ് അപകടം.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.