
റിയാദ്: വിവ ഗ്രൂപ്പിന്റെ ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ് ബത്ഹ കേരള മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഷംസീര്‍, സിഇഒ മുഹമ്മദ് സിനാന്‍, ഡയറക്ടര്‍മാരായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ആഷിഖ് കൊട്ടേക്കാട്, വ്യവസായ പ്രമുഖരായ അലവിക്കുട്ടി ഒളവട്ടൂര്‍, നജ്മുദ്ദീന്‍ മഞ്ഞളാംകുഴി എന്നിവരുടെ സാന്നിധ്യത്തില്‍ ജാബിര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി പൗരപ്രമുഖരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിയ്ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുളളത്. പലചരക്ക് സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫ്രോസന്‍ ഫിഷ്, മീറ്റ്, വീട്ടുപകരണങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, ഫുട്‌വെയര്‍, റെഡിമെയ്ഡ്, ലഗേജ്, ടോയ്‌സ്, ഇലക്‌ട്രോണിക്‌സ് എന്നിവയുടെ വിപുലമായ ശേഖരവും ട്രെന്‍ഡി വിമാര്‍ട്ടിന്റെ പ്രത്യേകതയാണ്.

വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കു ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് മൂന്നര പതിറ്റാണ്ടായി ഗള്‍ഫ് വിപണിയിലുളള വിവ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ട്രെന്‍ഡി വിമാര്‍ട്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും സമ്മാനങ്ങളും ലഭ്യമാണെന്നും ട്രെന്‍ഡി വിമാര്‍ട്ട് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.