Sauditimesonline

modi and salman
പഹല്‍ഗാം ആക്രമണം: സൗദി സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി

പാലക്കാട് കൂട്ടായ്മ ഇഫ്താര്‍ സംഗമം

റിയാദ്: ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവ വിരുന്നൊരുക്കി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം. റിയാദ് സുലൈ എക്‌സിറ്റ് 18ലെ സദാ കമ്മ്യൂണി സെന്ററില്‍ നടന്ന സംഗമത്തില്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നിരവധിപേര്‍ പങ്കെടുത്തു. ഇഫ്താര്‍ വിരുന്നിനൊപ്പം പാലക്കാട് ജില്ലയിലെ പതിനഞ്ച് അനാഥ, അഗതി മന്ദിരങ്ങളിലും ഫ്താര്‍ ഒരുക്കിയാണ് അസോസിയേഷന്‍ ഫ്താര്‍ സംഗമം ഒരുക്കിയത്. സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു,. പ്രസിഡന്റ് ഷഫീര്‍ പത്തിരിപ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കര്‍ നഫാസ് സ്വാഗതവും ട്രെഷറര്‍ സുരേഷ് ആലത്തൂര്‍ നന്ദിയും പറഞ്ഞു.

സംഘാടക സമിതി കണ്‍വീനര്‍ മനു മണ്ണാര്‍ക്കാട് അസോസിയേഷന്‍ ചെയര്‍മാന്‍ കബീര്‍ പട്ടാമ്പി എന്നിവര്‍ നേതൃത്വം നല്‍കി. ഷാനവാസ് മുനമ്പത്ത് (എംകെഫുഡ്), സലിം കളക്കര (ഒഐസിസി), ഷംനാദ് കരുനാഗപ്പള്ളി (റിയാദ് മീഡിയ ഫോറം), മുഹമ്മദ് (ആര്‍ട്ടക്‌സ് എക്‌സിബിഷന്‍), പുഷ്പരാജ് പയ്യോളി, നൗഷാദ് ആലുവ (ഡബ്ലിയു എം എഫ് ), സിദ്ദിഖ് (കുക്ക് ബുക്ക്), സുരേഷ് കൃഷ്ണ (ന്യൂ ഏജ്), സലിം ആര്‍ത്തിയില്‍ (ലിയോ ടെക്), റഹ്മാന്‍ മുനമ്പത്ത് (ഫോര്‍ക്ക), സനു മാവേലിക്കര, ശിഹാബ് (നസീജ് യൂണിഫോം), ജിബിന്‍ സമദ് (എടപ്പ). ഡൊമിനിക് സാവിയോ (റിയാദ് ടാക്കീസ്),

അസോസിയേഷന്‍ ഭാരവാഹികളായ ഷഫീഖ് പാറയില്‍, ശിഹാബ് കരിമ്പാറ,ശ്യാം സുന്ദര്‍,അന്‍വര്‍ സാദത്ത് വാക്കയില്‍, അഷറഫ് അപ്പക്കാട്ടില്‍, ജംഷാദ് വാക്കയില്‍, ബാബു പട്ടാമ്പി, റൗഫ് പട്ടാമ്പി, മഹേഷ് ജയ്, ഇസ്ഹാഖ്, സുബിന്‍ വിജയ്, മനാഫ് പൂക്കാട്ടില്‍,സതീഷ്, അബൂബക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇബ്രാഹിം, കരീം എന്നിവര്‍ പാലക്കാടന്‍ വിഭവങ്ങള്‍ ഒരുക്കി. ഫൈസല്‍ പാലക്കാട്, മുജീബ് വള്ളിക്കോട്, സുബീര്‍, അന്‍സാര്‍, അനസ്, വാസുദേവന്‍, ഹുസ്സൈന്‍ ആലത്തൂര്‍, മുസ്തഫ, ഷബീര്‍ പത്തിരിപ്പാല, ആഷിഫ് ആലത്തൂര്‍, ആഷിക്, അനീഷ് കോങ്ങാട്, വിഘ്‌നേഷ്, ഷഹീര്‍ കൊട്ടേക്കാട്ടില്‍, ഫൈസല്‍ ബാഹസ്സന്‍ എന്നിവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top