
റിയാദ്: മതമൈത്രിയുടെ സന്ദേശം പങ്കുവെച്ചു ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി ‘ഇഫ്താര്‍ ഈവനിംഗ്’ ശ്രദ്ധേയമായി. അസീസിയ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ കോട്ടയം ജില്ല പ്രതിനിധികള്‍ക്ക് പുറമെ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീര്‍ കോട്ടയം അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി എ. സലിം മുഖ്യാതിഥിയായിരുന്നു. അബ്ദുല്ല വല്ലാഞ്ചിറ, ഫൈസല്‍ ബാഹസാന്‍, സലിം ആര്‍ത്തിയില്‍, മജീദ് ചിങ്ങോലി, ഒഐസിസി വനിത വേദി പ്രസിഡന്റ് മൃദുല വിനീഷ്, എന്‍ ആര്‍ കെ. പ്രതിനിധി ജോണ്‍ കഌറ്റ്‌സ്, ബാസ്റ്റിന്‍ ജോര്‍ജ്ജ്, ജോസഫ് പുത്തന്‍ തറ, ടോം സി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.

മുഹമ്മദ് ബിലാല്‍, ഫൈസല്‍ പഴയ താവളം, സെബിന്‍ ജോസഫ്, ഷിജു പുള്ളിയാലില്‍, ബോബിന്‍ റോയ്, റെജിന്‍, ജില്‍സ്, സാം അല്‍ഖര്‍ജ്, സക്കീര്‍ ഹുസൈന്‍ ടിഡിപി എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് പുതിയതായി അംഗത്വം എടുത്തവര്‍ക്കുള്ള അംഗത്വ വിതരണം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയും ചേര്‍ന്നു നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും ട്രഷറര്‍ ജിയോ തോമസ് യോഗത്തിന് നന്ദിയും പറഞ്ഞു. ഒഐസിസി യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുളള റിയാദിലെ കോട്ടയം ജില്ലക്കാര്‍ ബഷീര്‍ 0540034302, ഷിജു 0559561098 എന്നിവരുമായി ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.