
റിയാദ്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഈദുല്‍ഫിത്തര്‍ മാര്‍ച്ച് 30 ഞായറാഴ്ച ആഘോഷിക്കും. നാളെ സൂര്യോദയത്തിന് തൊട്ടുപിന്നാലെ രാജ്യത്തു ഈദ് നമസ്‌കാരം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. ഒമാന്‍ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിലും നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും.

സൗദിയില്‍ 19,887 പള്ളികളില്‍ ഈദ് നമസ്‌കാരം നടക്കും. ഇതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അല്‍ശൈഖ് പറഞ്ഞു.

പ്രഭാത നമസ്‌കാരം കഴിഞ്ഞ് പളളികളിലും ഈദു ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. പുലര്‍ച്ചെ 5.35നും 6.18 നും ഇടയിലാണ് സൗദിയിലെ പെരുന്നാള്‍ നമസ്‌കാര സമയം. റിയാദ് – 05:47, ജിദ്ദ – 06:18, മക്ക – 06:16, മദീന – 06:15, ഖമീസ് – 06:05, ദമ്മാം – 05:33, അബഹ – 06:06, ഹായില്‍ – 06:06, ഹഫൂഫ് – 05:35.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.