
റിയാദ്: കുരുന്നുകള്‍ക്കു പെരുന്നാള്‍ കോടി സമ്മാനിച്ച് തലശ്ശേരി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍. തലശ്ശേരി അന്‍വാരിയ എല്‍പി സ്‌കൂള്‍, തഹ്‌ലിം അവാം സ്‌കൂള്‍ എന്നിവിടങ്ങളിലെ 200 വിദ്യാര്‍ത്ഥികള്‍ക്കാണ് വസ്ത്രം വിതരണം ചെയ്തത്.

അസോസിയേഷന്‍ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം, സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തക സമിതി അംഗങ്ങളായ സമീര്‍ മൈലാടാന്‍, എസ്സാര്‍ മുഹമ്മദ്, കോഓര്‍ഡിനേറ്റര്മാരായ അബൂബക്കര്‍ സിദ്ദിക്, റഫീഖ് ഓവി, സിസിഎഫ് സെക്രട്ടറി മുഹമ്മദ് നിസാര്‍, നവാസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോയ ടീച്ചര്‍, ആബിദ ടീച്ചര്‍, സൗജത്ത് ടീച്ചര്‍, ഷീജ ടീച്ചര്‍, പിടിഎ പ്രസിഡന്റ് റുക്‌സീന, തഹ്‌ലീമുല്‍ അവാം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ സലാം, അബ്ദുള്ള മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.