
റിയാദ്: ജോലിയും ശമ്പളവുമില്ലാതെ നിയമ കുരുക്കില്‍ കഴിയുന്ന പ്രവാസികള്‍ക്ക് റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കോയാമു ഹാജി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ പതിനാറ് നിയോജക മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പെരുന്നാള്‍ കിറ്റിന് അര്‍ഹരായ പ്രവാസികളെ കണ്ടെത്തിയത്. പെരുന്നാള്‍ കിറ്റ് വിതരണ ഉല്‍ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര പൊന്നാനി നിയോജകമണ്ഡലം ഭാരവാഹികള്‍ക്ക് കൈമാറി നിര്‍വഹിച്ചു.

നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, സെക്രട്ടറിയേറ്റ് മെമ്പര്‍ കെടി അബൂബക്കര്‍ പൊന്നാനി, ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് അരീക്കോട് നിയോജക മണ്ഡലം മണ്ഡലം ഭാരവാഹികളായ അബ്ദുറഹിമാന്‍ സികെ,യൂനുസ് തോട്ടത്തില്‍, അബൂട്ടി തുവ്വൂര്‍, നൗഷാദ് പിടി, ജുനൈദ് ടി വി, അബ്ദു റസാഖ് പൊന്നാനി,യഹിയ പൊന്നാനി, മുഹമ്മദ് ഹാരിസ് ആലിപ്പറമ്പ്, നിസാര്‍ യുഎം ,ഫൈസല്‍ ഓമച്ചപ്പുഴ, ഫൈസല്‍ മണ്ണാര്‍മല സംബന്ധിച്ചു. ചടങ്ങിന് ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.