
റിയാദ്: ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി അലിവ് ഹാഫ് റിയാല്‍ ക്ലബ്ബ് സംഗമവും ഇഫ്താര്‍ മീറ്റും ബത്ഹ ഡി പാലസ് ബിസിനസ് ഹാളില്‍ നടന്നു. വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദീന്‍ അരീക്കന്‍ ഉദ്ഘാടനം ചെയ്തു. റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഹലാലകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് ഒരു പതിറ്റാണ്ട് കാലമായി നിരവധി നിര്‍ധന രോഗികള്‍ക്ക് ലക്ഷകണക്കിന് രൂപയുടെ സഹായമെത്തിച്ച അലിവ് ഹാഫ് റിയാല്‍ ക്ലബ്ബ് പദ്ധതി കൂടുതല്‍ പ്രവര്‍ത്തകരിലേക്ക് വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അനീസ് എന്‍പി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുറുങ്കാട്ടില്‍, മണ്ഡലം ട്രഷറര്‍ സഫീര്‍ ആട്ടീരി, ഓര്‍ഗനൈസിങ് സെക്രട്ടറി ഷബീര്‍ അലി ജാസ്, മണ്ഡലം അലിവ് കോര്‍ഡിനേറ്റര്‍ നൗഷാദ് ചക്കാല, ഖാലിദ് കൊന്നാത്ത് എന്നിവര്‍ സംസാരിച്ചു. സുല്‍ഫിക്കര്‍ പി ഇ, ടി മുസ്തഖ്, ലത്തീഫ് പറപ്പൂര്‍, സിദ്ധീഖ് പുത്തിയത് പുറയ, നൗഷാദ് പിടി, നൗഫല്‍ ടി, ശരീഫ് കൊഴിഞ്ഞിക്കോടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പഞ്ചായത്ത് അലിവ് കോര്‍ഡിനേറ്റര്‍ റഹീം കുരുണിയന്‍, ഫസല്‍ റഹ്മാന്‍ റുമ, ഫാസില്‍ എ ടി, നിയാസ് എം കെ, വിനോദ് കുറുമ്പഞ്ചേരി, ഇസ്മായില്‍ കെ കെ, ബഷീര്‍ ചോലക്കല്‍, ഹാഷിര്‍ സി, ഖലീല്‍ കെ കെ, നസ്‌റുദ്ധീന്‍, ഹാഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കുരുണിയന്‍ സ്വാഗതവും ട്രഷറര്‍ റിയാസ് സി പി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.