Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

ഇസ്‌ലാഹി സെന്റര്‍ നാല്പതാം വാര്‍ഷികം ഏപ്രില്‍ 11ന് റിയാദില്‍

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാല്പതാം വാര്‍ഷികം സമാപന സമ്മേളനം ഏപ്രില്‍ 11ന് നടക്കും. ഇതിന്റെ പ്രചാരണ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും കെഎന്‍എം സംസ്ഥാന ട്രഷററുമായ നൂര്‍ മുഹമ്മദ് നൂര്‍ഷ, ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി മാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ഹമാമി എന്നിവര്‍ നിര്‍വഹിച്ചു.

നാല്പത് വര്‍ഷം സജീവമായി പ്രവര്‍ത്തനരംഗത്ത് നില്‍ക്കുവാന്‍ ഇസ്ലാഹി സെന്ററിന് സാധിച്ചത് ആദര്‍ശ രംഗത്തെ പ്രതിബദ്ധതയും പ്രവര്‍ത്തനരംഗത്തെ മികവുകൊണ്ടുമാണെന്ന് നൂര്‍ മുഹമ്മദ് നൂര്‍ഷ പറഞ്ഞു. ലോകത്തിന് മാതൃകയായ ഉത്തമ സമുദായത്തെ സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യമാസത്തില്‍ ജനങ്ങളിലേക്ക് സമ്മേളനത്തിന്റെ സന്ദേശം എത്തിക്കുവാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് പ്രബോധക വിഭാഗം മേധാവി മാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ഹമാമി പറഞ്ഞു.

ബത്ഹയിലെ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലെ ഇഫ്താര്‍ വേദിയില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴില്‍ ബത്ഹ ദഅവ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയാണ് ഇസ്‌ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍.

ഏപ്രില്‍ 11ന് സമാപന സമ്മേളനം റിയാദിലെ മദ്‌റസാ ഓഡിറ്റോറിയത്തിനു ഇതിനു പുറമെ 4 വേദികളിലാണ് അരങ്ങേറുക. മുക്തി ലഹരി വിരുദ്ധ എക്‌സിബിഷന്‍, ഡോം ലൈവ് ഷോ – പ്രപഞ്ചം വിരാമമില്ലാത്ത അത്ഭുതം, പാനല്‍ ഡിസ്‌കഷന്‍, സമ്മാന ദാനം, സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. കേരളത്തിലെയും സൗദി അറേബ്യയിലെയും മത, സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ, ബിസിനസ്, മീഡിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ന വിവിധ സെഷനുകളില്‍ സംവദിക്കും.

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയില്‍ സമ്മേളന ബ്രൗഷര്‍ പുറത്തിറക്കി. ഇസ്ലാഹി സെന്റര്‍ യൂണിറ്റുകളിലും, 6 മദ്‌റസകളിലും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വരും ദിനങ്ങളില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പബ്ലിസിറ്റി കമ്മിറ്റി നേതൃത്വം നല്‍കും

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അബ്ദുറസാഖ് സ്വലാഹി സ്വാഗതവും അഡ്വ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മൂസ തലപ്പാടി, അബ്ദുസ്സലാം ബുസ്താനി എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top