Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

അര്‍ബുദ ബാധിതര്‍ക്ക് കാരുണ്യ ഹസ്തം; മൈത്രി 20 ലക്ഷം വിതരണം ചെയ്യും

റിയാദ്: അര്‍ബുദ ബാധിതരായ നിര്‍ധനര്‍ക്കു കാരുണ്യ ഹസ്തവുമായി റിയാദിലെ പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പളളി. 10,000 രൂപ വീതം 200 പേര്‍ക്ക് ധന സഹായം നല്‍കുന്ന 20 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. മൈത്രി ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രില്‍ അവസാനം കരുനാഗപ്പള്ളിയില്‍ സഹായം വിതരണം ചെയ്യും. നിര്‍ധിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കാണ് സഹായം. ഏപ്രില്‍ 2 മുതല്‍ 7 വരെ കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിന് സമീപം വൈദ്യുതി ഭവന് എതിര്‍വശം ഷാലിമാര്‍ വില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി ഓഫീസില്‍ അപേക്ഷാ ഫോറം വിതരണം ചെയ്യും. ഏപ്രില്‍ 10 വ്യാഴം വൈകീട്ട് 5ന് മൈത്രി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7994343560 എന്ന നമ്പറില്‍ ബന്ധപ്പെടണം.

റിയാദിലെ കരുനാഗപ്പള്ളി താലൂക്കു നിവാസികളുടെ കൂട്ടായ്മ ‘മൈത്രി’ 2005ല്‍ ആണ് രൂപീകരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തും സജീവമാണ്.

വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍, ജനറല്‍ കണ്‍വീനറും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഷംനാദ് കരുനാഗപ്പള്ളി, ചെയര്‍മാന്‍ ബാലുക്കുട്ടന്‍, ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ്മാരായ നസീര്‍ ഖാന്‍, നസീര്‍ ഹനീഫ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top