
റിയാദ്: കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ ബാത്വിനില്‍ ലുലു ഒരുക്കിയ ‘ലോട്ട് ദി വാല്യു ഷോപ്പ്’ പ്രവര്‍ത്തനം ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ബജറ്റ് സൗഹൃദ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാണ് പുതിയ കേന്ദ്രം. അല്‍ ഒതൈം മാളില്‍ സ്ഥിതി ചെയ്യുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ വിപുല ശേഖരം ഏറ്റവും മികച്ച വിലകളില്‍ ലഭ്യമാക്കുന്ന ലോട്ട് സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ലുലു ഒരുക്കുന്ന പെരുന്നാള്‍ സമ്മാനമാണ്.

ജി.സി.സി രാജ്യങ്ങളില്‍ വിജയകരമാണ് ലോട്ട് സ്‌റ്റോറുകളുടെ സ്ഥാനം. അസാധാരണമായ മൂല്യം, വൈവിധ്യം, സൗകര്യം എന്നീ സവിശേഷതകളോടെ പുതു ചരിത്രം കുറിക്കുകയാണ് ലോട്ട് സ്‌റ്റോറുകള്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമുളള ട്രെന്‍ഡി ഫാഷന്‍, സ്‌റ്റൈലിഷ് പാദരക്ഷകള്‍, ആഭരണങ്ങള്‍, സ്ത്രീകളുടെ ഹാന്‍ഡ്ബാഗുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ഉത്പ്പന്നങ്ങളുടെ ശ്രേണി ഉപഭോക്താക്കള്‍ക്കായി ലോട്ട് സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.

വസ്ത്രങ്ങള്‍ക്ക് പുറമേ, സ്‌റ്റേഷനറി, വീട്ടുപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളുടെ വിപുലമായ ശേഖരവും ലഭ്യമാണ്. 2,500 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏതൊരു ഉപഭോക്താവിനും താങ്ങാനാവുന്ന വിലയാണ് ഏറ്റവും വലിയ പ്രത്യേകത. ഉത്പ്പന്നങ്ങള്‍ക്കു രണ്ട് റിയാലിനും 22 റിയാലിനും ഇടയിലാണ് വില. ഇത് ഉപഭോക്താക്കള്‍ക്ക് വിവിധ വിഭാഗങ്ങളിലായി അവിശ്വസനീയമായ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കും. ഗാര്‍ഹിക അവശ്യവസ്തുക്കളുടെ വില മൂന്ന് റിയാലിനും എട്ട് റിയാലിനും ഇടയിലാണ്. ഇത് ദൈനംദിന ഷോപ്പിങ്ങിനെ ബജറ്റ് സൗഹൃദമാക്കുന്നു. കളിപ്പാട്ട വിഭാഗത്തിലെ എല്ലാ ഇനങ്ങളും 22 റിയാലിനോ അതില്‍ കുറഞ്ഞ വിലയ്‌ക്കോ ലഭ്യക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വേനല്‍ക്കാല വസ്ത്രങ്ങളുടെയും മറ്റ് ആവശ്യവസ്തുക്കളുടെയും വലിയ ശേഖരം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌റ്റൈലും താങ്ങാനാവുന്ന വിലയും ഒരേപോലെ ഉറപ്പാക്കിക്കൊണ്ട് അമിത ചെലവില്ലാതെ ഏറ്റവും പുതിയ സീസണല്‍ ട്രെന്‍ഡുകളെ അടുത്തറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.

‘ലോട്ട് ദി വാല്യു ഷോപ്പ്’ സ്‌റ്റോറിന്റെ ഉദ്ഘാടനം സൗദിയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റിന്റെ സീനിയര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍, സംവേദനാത്മക ഷോപ്പിങ് അനുഭവം, ആവേശകരമായ പ്രമോഷനുകള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.