Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഒഐസിസി മജ്മ കുടുംബ സംഗമവും അംഗത്വ കാര്‍ഡ് വിതരണവും

റിയാദ്: ഒഐസിസി മജ്മ കമ്മിറ്റി കുടുംബ സംഗമവും അംഗത്വ വിതരണവും വിവിധ പരിപാടികളോടെ നടന്നു. കിര്‍സാന്‍ ഓഡിറ്റോറിയം ഉമ്മന്‍ചാണ്ടി നഗറില്‍ നടന്ന സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദവും സ്‌നേഹബന്ധങ്ങളും എല്ലാക്കാലത്തും ഊഷ്മളമായി നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഉജ്ജ്വലമായ പോരാട്ടം നടത്തുകയാണ്. ഇതിനുവേണ്ടി ഓരോ പ്രവര്‍ത്തകരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. അംഗത്വ കാര്‍ഡ് മജ്മ കമ്മിറ്റി പ്രസിഡന്റ് ഫിറോസിന് നല്‍കി കോലത്ത് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സൗദിയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത സിദ്ദിഖ് കല്ലുപറമ്പനെ മജ്മ കമ്മിറ്റിട ട്രഷറര്‍ സത്യന്‍ പ്രശംസാ ഫലകലം സമ്മാനിച്ചു ആദരിച്ചു.

മജ്മയില്‍ ഒഐസിസി യുടെ സ്ഥാപകന്‍ കോലത്ത് ശ്രീജിത്തിനെ മുന്‍ പ്രസിഡന്റ് മുരളി പ്രശംസാ ഫലകം നല്‍കി ആദരിച്ചു. മുന്‍ പ്രസിഡണ്ട് മുരളിയേയും ഉപഹാരം നല്‍കി ആദരിച്ചു. സൈനുദ്ദീന്‍, റഫീഖ്, ഷാഫി, മുരളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു

ട്രഷറര്‍ സത്യന്‍, വൈസ് പ്രസിഡന്റ് ഷമീര്‍, സിബി, സാജന്‍ ചെറിയാന്‍, സുരേഷ്, റോബിന്‍ സണ്‍ കൊട്ടാരക്കര, സഫീര്‍, അസ്‌ലം സുനില്‍കുമാര്‍, ശൈലേഷ് എന്നിവര്‍ നേതൃത്വം നല്‍കി, ഒഐസിസി മജ്മ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് സ്വാഗതവും ശരത് ചന്ദ്രന്‍ നന്ദിയും പറഞ്ഞു

 

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top