റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുല്‍ ഫാറൂഖ് (34)ന്റെ മയ്യത്ത് നാട്ടില്‍ സംസ്‌കരിക്കുമെന്ന് ഐ സി എഫ് റിയാദ് സെന്‍ട്രല്‍ സാന്ത്വനം വിംഗ് അറിയിച്ചു. അസര്‍ നിസ്‌കാരാനന്തരം എക്‌സിറ്റ് അഞ്ചിലുള്ള അബ്ദുള്ള ബിന്‍ നാസര്‍ അല്‍ മുഹൈനി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടത്തിയ ശേഷം ആഗസ്ത് 15 രാത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ മയ്യിത്ത് നാട്ടിലെത്തിക്കും.
റിയാദ് ന്യൂ സനഇയ്യയിലെ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. റിയാദ് സൗദി ജര്‍മന്‍ ആശുപതിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുവാന്‍ ശ്രമം നടത്തിയെങ്കിലും പരാചജയപെടുകയായിരുന്നു. വെന്റിലേറ്ററില്‍ ഒരു ദിവസം ത്തെ ചികിത്സക്ക് മാത്രം പന്ത്രണ്ടായിരം (12,000) റിയാല്‍ ചെലവ് വന്നിരുന്നു. ഇതുവരെയുളള മുഴുവന്‍ ചെലവും സൗദി സര്‍ക്കാരാണ് വഹിച്ചത്.
സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് വിമല്‍, ജില്‍സ്, നഴ്‌സിംഗ് സൂപ്രണ്ട് ജിഷ മോള്‍, ഫാര്‍മ്മസിസ്റ്റ് മഹേഷ് എന്നീ മലയാളി ജിവനക്കാരുടെ സേവനം ആദ്യവസാനം ലഭിച്ചിരുന്നു.
അവധി ദിനത്തിലും മരണാനന്തര നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ സഹായിച്ചതായി ഐ സി എഫ് റിയാദ് സേവന ക്ഷേമകാര്യ സെക്രട്ടറി റസാഖ് വയല്‍ക്കര പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
