ജയ്‌സല്‍മീര്‍ (മഹാരാഷ്ട്ര): ഇന്ത്യാ-പാക് അതിര്‍ത്തിയായ ജയ്‌സല്‍മീറില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഫാല്‍ക്കന്‍ ഗവേഷകന്‍ ഡോ.സുബൈര്‍ മേടമ്മലും സംഘവും. ഫാല്‍ക്കണുകളുടെ ആവാസ വ്യവസ്ഥ പഠിക്കാനാണ് ഇന്ത്യാ-പാക് അതിര്‍ത്തിയിലെത്തിയത്. ജയ്‌സല്‍മീറിലേക്കുള്ള യാത്രാമധ്യേ മഹാരാഷ്ട്രയിലെ ജയവന്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി (കൃഷ്ണ ഫൗണ്ടേഷന്‍ വിശ്വ വിദ്യാലയ കാരാട്) എന്ന സ്ഥാപനത്തില്‍ കുട്ടികളോടൊപ്പമാണ് സ്വാതന്ത്ര്യ ദിനത്തില്‍ പങ്കെടുത്തത്.
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വ്യത്യസ്ത അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പങ്കുവെച്ച അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്‌നിച്ച മഹാരഥന്മാരെ അനുസ്മരിക്കുകയും ചെയ്തു. സംഘത്തില്‍ ഷാഫിര്‍ പാമ്പലത്ത്, സിദ്ദീഖ് റിയാസ് പാലേത്ത്, റിയാസ് പാഴൂര്‍, റഫീഖ് എന്നിവരും ഉണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.