രുചവൈവിധ്യം ഒരുക്കി അസല്‍ കാന്റീന്‍; ഉദ്ഘാടനത്തിന് കോബോ ഓഫര്‍

റിയാദ്: നാടന്‍ രുചിക്കൂട്ടും അറേബ്യന്‍ രുചിവൈവിധ്യവും ഒരു കുടക്കീഴില്‍ ഒരുക്കി അസല്‍ കാന്റീന്‍. റിയാദ് ബത്ഹയില്‍ അപ്പോളൊ ഡിമോറൊ ഹോട്ടലിനോട് ചേര്‍ന്നുളള റസ്‌റ്റോറന്റ് ആഗസ്ത് 17ന് പ്രവര്‍ത്തനം ആരംഭിക്കും.

സൗദിയിലെ ദമ്മാം, റിയാദ് മേഖലകളില്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് എട്ട് വര്‍ത്തിലേറെ പ്രവര്‍ത്തി പരിചയമുളള സല്‍ക്കാര ആന്റ് വിന്‍ഫുഡ് ഗ്രൂപ്പിന്റെ റിയാദിലെ അഞ്ചാമത് സംരംഭമാണ് അസല്‍ കാന്റീന്‍. ഇതോടെ സൗദിയില്‍ സല്‍ക്കാര ആന്റ് വിന്‍ഫുഡ് ഗ്രൂപ്പ് റസ്റ്ററന്റുകളുടെ എണ്ണം 12 ആയി ഉയര്‍ന്നു. നാടന്‍ വിഭവങ്ങള്‍ തനതു രുചിയോടെ പ്രവാസികള്‍ക്ക് എത്തിക്കാനാണ് പുതിയ സംരംഭമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസം കോംബോ ഓഫര്‍ പ്രഖ്യാപിച്ചു. പൊറോട്ട, ബീഫ് കറി, ചിക്കന്‍ 65, ഗുലാബ് ജാമുന്‍, വെല്‍കം ഡ്രിന്റ് ഉള്‍പ്പെടെ 15 റിയാലിന് ലഭിക്കും. ഓണത്തിന് 33 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ 39 റിയാലിന് ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഓപ്പറേഷന്‍ മാനേജര്‍ റോബര്‍ട്ട് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ജംഷദ്, മാനേജ്‌മെന്റ് പ്രതിനിധി ഖാലിദ് പളളത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply