Sauditimesonline

KELI KUDUMBAVEDI
'സിനിമാ കൊട്ടക' ഇന്ന് തുറക്കും

‘ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകള്‍ വെല്ലുവിളികള്‍’ ചര്‍ച്ചാ സംഗമം

റിയാദ്: ഭരണഘടനാ തത്വങ്ങളും ഫെഡറല്‍ സംവിധാനങ്ങളും തകര്‍ക്കുന്ന കാലത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നതെന്നു പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സംഗമം. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ മാത്രമല്ല, രാജ്യത്തെ തന്നെയും സംരക്ഷിക്കുവാന്‍ തെരുവുകള്‍ ശബ്ദമുഖരിതമാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബത്ഹ അപ്പോളോ ഡിമറോ ഓഡിറ്റോറിയത്തില്‍ ‘ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകള്‍ വെല്ലുവിളികള്‍’ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ബാരീഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് സാജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ഷഹനാസ് സാഹില്‍ വിഷയമവതരിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യം തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യമായി തരം താണു. ചരിത്രത്തെ ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകളെന്നും അവര്‍ പറഞ്ഞു. പാഠപുസ്തകങ്ങള്‍ മുതല്‍ ലൈബ്രറികള്‍ വരെ ഇതിന്റെ പ്രതിഫലനങ്ങളാണ് നടക്കുന്നതെന്നും ഷഹനാസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക്, പ്രവാസി നാഷണല്‍ കമ്മറ്റി അംഗം സലീം മാഹി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഭൂരിപക്ഷ ജാതീയത ഇളക്കി വിട്ട് അധികാരത്തിലെത്താനുള്ള തന്ത്രമാണ് ബി.ജെ.പി വീണ്ടും പയറ്റുന്നതെന്നും ‘ഇന്‍ഡ്യ’യെന്ന പ്രതിപക്ഷ മുന്നണിയും രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയും നേരിയ പ്രതീക്ഷയാണെന്നും ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു. ‘രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വലുതാണെന്നും മണിപ്പൂര്‍, ഹരിയാന കലാപങ്ങളുടെ മറവില്‍ ചര്‍ച്ചകള്‍ കൂടാതെ ബില്ലുകള്‍ ചുട്ടെടുത്ത് ഹിന്ദുത്വ അജണ്ട എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് നജീം കൊച്ചുകലുങ്കും പറഞ്ഞു. ശമീം ആലുവ കവിത ആലപിച്ചു. സി.സി അംഗങ്ങളായ അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും ശിഹാബ് കുണ്ടൂര്‍ നന്ദിയും പറഞ്ഞു. അഫ്‌സല്‍ ഹുസൈന്‍, അഷ്‌കറലി മാസ്റ്റര്‍, ഫൈസല്‍ കൊല്ലം, ഇസ്ഹാഖ് ഇബ്രാഹിം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top