Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

റിയാദ് മദീനാ ഹൈപ്പറില്‍ സോന ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ സ്വര്‍ണാഭരണ നിര്‍മാതാക്കളും വിതരണക്കാരുമായ സോന ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പുതിയ ഷോ റൂം അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദ് മന്‍സൂറ അല്‍ മദീന ഹൈപ്പറില്‍ ഷോറൂമിന്റെ ഉദ്ഘാടനം മാനേജിംഗ് പാര്‍ട്‌നര്‍ സോന മോഹന്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ കെ വ മോഹന്‍, ഡയറക്ടര്‍മാരായ ശ്യാം മോഹന്‍, വിവേക് മോഹന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ആദ്യ വില്പ്പന അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂരിന് നല്കി മാനേജിങ് ഡയറക്ടര്‍ കെവി. മോഹനന്‍ നിര്‍വഹിച്ചു.

സോന ജൂവലേഴ്‌സിന്റെ ഫാക്ടറിയില്‍ രൂപകല്പ്പന ചെയ്ത് ഗുണനിലവാരം ഉറപ്പ് വരുത്തി നിര്‍മ്മിക്കുന്ന ആഭരണങ്ങളാണ് ഷോറൂമുകളില്‍ വില്പ്പന നടത്തുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ കെ. വി. മോഹനന്‍ പറഞ്ഞു. പൗരാണിക ആഭരണങ്ങള്‍, ബ്രൈഡല്‍ ആഭരണങ്ങള്‍, ഇന്ത്യന്‍ തനിമയില്‍ കൈകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, പോള്‍ക്കി ആഭരണങ്ങള്‍ തുടങ്ങി ആധുനികവും പൗരാണികവുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് സോന ജൂവലറി ഒരുക്കിയിട്ടുളളത്.

ഡിസൈന്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനും സോനാ ജൂവലറിയില്‍ സൗകര്യമുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള വിദഗ്ദരായ ഇരുനൂറിലധികം കരകൗശല-സ്വര്‍ണപ്പണിക്കാരാണ് സോനാ ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. ഇതിന് പുറമെ ആഭരണങ്ങള്‍ രൂപകല്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും രാജ്യാന്തര നിലവാരമുളള അത്യാധുനിക ഉപകരണങ്ങളും സോനാ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പ്രത്യേകതയാണ്. ജിസിസിയിലെ പത്താമത് ശാഖയാണ് റിയാദില്‍ ഉദ്ഘാടനം ചെയ്തതെന്നും കെ വി മോഹനന്‍ പറഞ്ഞു.

ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്കു 60% ഡിസ്‌കൗണ്ടും തെരഞ്ഞെടുത്ത സ്വര്‍ണ്ണാഭരങ്ങള്‍ക്ക് പണിക്കൂലി സൗജന്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ ഓരോ പര്‍ച്ചസിനും ഒരു ഉപഹാരം ഉപഭോക്താക്കള്‍ക്കു ഉറപ്പുവരുത്തുന്ന സമ്മാനപദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, നാദിര്‍ഷാ റഹ്മാന്‍, സുലൈമാന്‍ ഊരകം, ഹാരിസ് ചോല എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സൗദി കലാകാരന്മാര്‍ അവതരിപ്പിച്ച പരമ്പരാഗത നൃത്തം അര്‍ദ, അറേബ് കലാകാരി മര്യായന ജമാലിന്റെ വയലിന്‍ പ്രകടനം എന്നിവയും അരങ്ങേറി. ഉദ്ഘാടന പരിപാടികള്‍ക്ക് ജിന്‍ഷാദ്, സുരേഷ് തൃശൂര്‍, മനു വിശ്വം, ജിത്തു എന്നിവര് നേതൃത്വം നല്കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top