സൗദിയില്‍ ആഗസ്ത് 20ന് സ്‌കൂള്‍ തുറക്കും

റിയാദ്: വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ ആഗസ്ത് 20ന് തുറക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ തുറക്കുന്നതിന്റെ ഒരുക്കങ്ങള്‍ക്കായി അധ്യാപകര്‍, അഅധ്യാപര്‍ സ്‌കൂളുകളില്‍ എത്തിതുടങ്ങി.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്ത് 20ന് ശേഷം ക്ലാസുകള്‍ തുടങ്ങും. വേനലവധിക്ക് ശേഷം പുതിയ അധ്യാന വര്‍ഷത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ സ്‌കൂളുകള്‍. രണ്ട് മാസത്തെ അവധിക്ക് ശേഷമാണ് അധ്യയനം പുനരാരംഭിക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി മുഴുവന്‍ വിദ്യാലയങ്ങളിലെയും ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുളള വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. സൗദി സ്‌കൂളുകളില്‍ ആദ്യ ടേം 20 മുതല്‍ നവംബര്‍ 15 വരെയാണ്. ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ 20 നും 23 നും ഇടയില്‍ പ്രവര്‍ത്തനം ആരംഭിക്കും.

 

Leave a Reply