റിയാദ്: ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബാള്‍ അസോസിയേഷന്‍ (ഫിഫ) ക്ലബ് ഫുട്‌ബോള്‍ ഫിക്‌സ്ചര്‍ നറുക്കെടുപ്പ് സെപ്തംബര്‍ 7ന് ജിദ്ദയില്‍ നടക്കും. ഡിസംബര്‍ 12 മുതല്‍ 22 വരെ സൗദിയിലാണ് മത്സരം. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പെന്ന് ഫിഫ അറിയിച്ചു.
വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെന്റ 20ാമത് എഡിഷന്‍ നിലവിലെ സംവിധാനത്തോടെ നടക്കുന്ന അവസാന ടൂര്‍ണമെന്റ് ആയിരിക്കും. 32 ടീമുകള്‍ പങ്കെടുക്കുന്ന പുതിയ സംവിധാനത്തോടെ 2025 എഡിഷന്‍ അമേരിക്ക ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
റോഷന്‍ ലീഗ് ചാമ്പ്യന്മാരായ സൗദിയിലെ അല്‍ ഇത്തിഹാദ്, ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ ഈജിപ്തില്‍ നിന്നുള്ള അല്‍ അഹ്‌ലി, യൂറോപ്യന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഏഷ്യയിലെ ജാപ്പനീസ് ചാമ്പ്യന്‍ ഉറേവ റെഡ് ഡയമണ്ട്‌സ്, കോണ്‍കാകാഫ് മെക്‌സിക്കന്‍ ചാമ്പ്യന്‍ ക്ലബ് ലിയോണ്‍, ഓഷ്യാനിയയിലെ ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിലെ ഓക്ക്‌ലാന്‍ഡ് സിറ്റി എന്നീ ടീമുകള്‍ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളില്‍ മാറ്റുരക്കും. കോപ്പ ലിബര്‍ട്ടഡോര്‍സ് വിജയിയെ നവംബര്‍ നാലിന് മാത്രമേ നിര്‍ണയിക്കൂം. അതിനാല്‍ തെക്കേ അമേരിക്കന്‍ ചാമ്പ്യന്മാരായ ക്ലബ്ബ് കൂടി മത്സരത്തില്‍ പങ്കെടുക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.