റിയാദ്: പാചക റാണിയെ കണ്ടെത്താന്‍ നെസ്‌റ്റോ ഹൈപ്പറില്‍ ബിരിയാണി പാചക മത്സരം. ആഗസ്ത് 24 വ്യാഴം 7.30ന് റിയാദ് അസീസിയ ട്രെയിന്‍ മാളിലും അല്‍ കോബാര്‍ നെസ്‌റ്റോ ഹൈപ്പറിലുമാണ് മത്സരം ഒരുക്കിയിട്ടുളളത്. പാചക റാണിക്ക് ഐ ഫോണ്‍ 14 പ്രോ മാക്‌സ് സമ്മാനിക്കും. രണ്ടാം സ്ഥാനം 55 ഇഞ്ച് ടെലിവിഷന്‍, മൂന്നാം സ്ഥാനം ഓപോ എ17 മൊബൈല്‍ ഫോണ്‍ എന്നിവ സമ്മാനിക്കും. പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രത്യേക ഉപഹാരം സമ്മാനിക്കും.
പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ വനിതകള്‍ ആഗസ്ത് 24ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പരമാവധി 100 പേരായി നിജപ്പെടുത്തിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്ക് ഒരു വിഭവം പ്രദര്‍ശിപ്പിക്കാനാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് കസ്റ്റമര്‍ സര്‍വീസ് ഡെസ്‌കുമായി ബന്ധപ്പെടണമെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.