Sauditimesonline

jabir
ജാബിര്‍ ടിസിക്ക് യാത്രയയപ്പ്

സൗദി ലുലുവില്‍ ഓണസദ്യക്ക് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ രുചിക്കൂട്ട്

റിയാദ്: കേരളത്തിന്റെ പ്രശസ്ത സദ്യ പാചക വിദഗ്ദ്ധനായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഊട്ടുപുരകളിലെ രുചി പുണ്യവുമായി സൗദിയിലെ ലുലു ശാഖകളില്‍ ഓണസദ്യ. നാവിനും മനസ്സിനും നൊസ്റ്റാള്‍ജിയയുടെ രുചിക്കൂട്ട് തൊട്ടുകൂട്ടി കേരളത്തിന്റെ സ്വാദിഷ്ടമായ ഇരുപത്തിരണ്ട് ഇനം വിഭവങ്ങളടങ്ങിയ വിപുലമായ ഓണസദ്യയൊരുക്കുന്നത് പഴയിടത്തിന്റെ കൈപ്പുണ്യം ഇത്തവണ ലുലുവിന്റെ ഓണസദ്യയില്‍ ആസ്വദിക്കാന്‍ കഴിയും. 32.90 റിയാലാണ് വില.

ഓഗസ്റ്റ് 28ന് വൈകുന്നേരം 7ന് മുമ്പ് ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് 12.30 ന് അതാത് സ്‌റ്റോറുകളില്‍ ് സദ്യ വിതരണം ചെയ്യും. ഓര്‍ഡറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനായി ലുലുവിന്റെ ജിദ്ദ, റിയാദ്, അല്‍ ഖര്‍ജ്, കിഴക്കന്‍ പ്രവിശ്യയിലെ ലുലു സ്‌റ്റോറുകളിലെ കസ്റ്റമര്‍ സര്‍വീസിനെ സമീപിക്കണമെന്ന് ലുലു അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top