ചെങ്ങന്നൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു

റിയാദ്: ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരിച്ചു. ചെറുവല്ലൂര്‍ കൊള്ളക്കടവ് പാടിത്തറയില്‍ വീട്ടില്‍ അനില്‍കുമാര്‍ (50) ആണ് ദമ്മാമില്‍ രമിച്ചത്. സൗദിയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. പ്രിയ ആണ് ഭാര്യ. അനുഗ്രഹ, ആരാധന എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനായി ദിശ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

 

Leave a Reply