റിയാദ്: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വലിയ ആത്മ വിശ്വാസം നല്‍കുമെന്ന് ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വെറുപ്പിന്റെ രാഷ്ട്രീയത്തെ കര്‍ണാടകയിലെ ജനങ്ങള്‍ തള്ളി എന്നാണ് ഫലം വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങള്‍ ഉന്നയിച്ചാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്. വില കയറ്റം, അഴിമതി ഇതൊക്കെയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയത്. കര്‍ണാടകാ ഫലം വരാനിരിക്കുന്ന മാറ്റത്തിന്റെ തുടക്കമാണ്. അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപിന്റെ ചൂണ്ടു പലക കൂടിയാണ് ഫലം.
ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിച്ച് ഭരിക്കാം എന്ന വ്യമോഹത്തിനുള്ള തിരിച്ചടിയാണ് കര്‍ണാടക ഫലം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോടോ യാത്രയുടെ സന്ദേശം കര്‍ണാടക ജനത ഏറ്റെടുത്തെന്നും സെന്‍ട്രല്‍ കമ്മിറ്റി വിലയിരുത്തി. കര്‍ണാടകയില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന ഡി കെ ശിവകുമാര്‍, സിദ്ധ രാമയ്യ തുടങ്ങി ഓ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.