Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് ഡ്രൈവ്; ആദ്യഘട്ട നറുക്കെടുപ്പ്

പശ്ചിമ ബംഗാള്‍, ബീഹാര്‍ സ്വദേശികള്‍ക്ക് ടൊയോട്ട കാര്‍ സമ്മാനം

റിയാദ്: എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് ഡ്രൈവ് സീസണ്‍ ടു’ ആദ്യഘട്ട നറുക്കെടുപ്പ് റിയാദിലെ എ ബി സി കാര്‍ഗോ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്നു. നറുക്കെടുപ്പ് വിജയികള്‍ക്ക് രണ്ട് ടൊയോട്ട കാറുകളും 250 സ്വര്‍ണ നാണയങ്ങളും 500 ഇതര സമ്മാനങ്ങളും വിതരണം ചെയ്യും.

എബിസി കാര്‍ഗോ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സെന്‍ഡ് ആന്റ് ഡ്രൈവ് പ്രമോഷന്‍ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളായി നടക്കുന്ന പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി തുര്‍ക്കി അല്‍ അസൂബ നേതൃത്വം നല്‍കി.

പശ്ചിമ ബംഗാള്‍ സ്വദേശി മണി റോല്‍, ബീഹാര്‍ സ്വദേശി മുഹമ്മദ് അമാനത്ത് എന്നിവരാണ്ടൊ യോട്ട കൊരോള കാറിന് അര്‍ഹരായത്. ഇതിനുപുറമെ 250 സ്വര്‍ണ നാണയങ്ങളും 500 ആകര്‍ഷക സമ്മാനങ്ങളും വിതരണം ചെയ്യും.

നൂറുകണക്കിന് ഉപഭോക്താക്കളുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. സമ്മാനം നേടിയ കൂപ്പണുകള്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി സാക്ഷ്യപ്പെടുത്തി. നേരത്തെയും എബിസി കാര്‍ഗോ മൂന്ന് കാറുകള്‍ ഉപഹാരമായി സമ്മാനിച്ചിരുന്നു. സെന്‍ഡ് ആന്റ് ഡ്രൈവ് രണ്ടാം സീസണില്‍ മികച്ച പ്രതികണമാണ് ലഭിച്ചതെന്ന് ചെയര്‍മാന്‍ ഡോ. ശരീഫ് അബ്ദുല്‍ഖാദര്‍ പറഞ്ഞു. സെന്‍ഡ് ആന്റ് ഡ്രൈവ് സീസണ്‍ ടു ന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ജൂലൈ 17 ന് നടക്കും. ഇതില്‍ ഒരു ടൊയോട്ട കൊറോള കാറും 250 സ്വര്‍ണനാണയങ്ങളും 500 പേര്‍ക്ക് വിവിധ ഉപഹാരങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നറുക്കെടുപ്പിന് സുലൈമാന്‍ അല്‍ റുമൈഖാന്‍, അബ്ദുല്ല ആയില്‍ ഖഹ്താനി, ബഷീര്‍ മുസ്‌ലിയാരകത്ത്, എബിസി കാര്‍ഗോ ഡയറക്ടര്‍ സലിം അബ്ദുല്‍ ഖാദര്‍, മാനേജര്‍ സാലി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top