റിയാദ്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കും വിലക്കയറ്റം, അഴിമതി, ധൂര്‍ത്ത്, ക്രമസമാധാന തകര്‍ച്ച എന്നിവയ്ക്കുമെതിരെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേര്‍ന്ന നയിക്കുന്ന ‘സമരാഗ്‌നി’ ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉല്‍ഘാടനം ചെയ്തു. നാസര്‍ ലെയ്‌സ് ആമുഖ പ്രസംഗം നടത്തി.
മറ്റുള്ളവരുടെ മുമ്പില്‍ രാജ്യത്തെ പരിഹാസ്യരാക്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റുതുലച്ച് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണ.് ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴിലില്ലാതെ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി. അവര്‍ അവിടെങ്ങളില്‍ സ്ഥിര താമസക്കാരായി മാറുകയാണ്.
ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച് വെള്ളക്കാര്‍ ഇന്ത്യയുടെ സമ്പത്ത് എങ്ങനെയാണോ കൊള്ളയടിച്ച് അവരുടെ രാജ്യത്തേക്ക് കടത്തികൊണ്ടുപോയതെങ്കില്‍,മോഡി സര്‍ക്കാര്‍ പത്തു വര്‍ഷം കൊണ്ട് രാജ്യത്തെ തന്നെ അദാനി അംബാനിമാര്‍ക്കായി വിറ്റുതുലച്ചു. മതതിന്റെ പേരില്‍ അതിന്റെ അടിവേരുകള്‍ ചികഞ്ഞ് നമ്മുടെ രാജ്യത്തിന്റെ സാഹോദര്യത്തെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ കേന്ദ്രത്തില്‍ എങ്ങനെയാണോ മോഡി സര്‍ക്കാര്‍ രാജ്യത്തെ കൊണ്ട് പോകുന്നത് അതേപടി അനുകരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്ത് ജനങ്ങളെ സാമ്പത്തിക, ക്രമസമാധാന തകര്‍ച്ചയിലൂടെ മരണകെണിയിലേക്ക് എത്തിച്ചിരിക്കുന്നു. കുടുംബത്തിന്റെ ഓരോ അഴിമതി കഥകള്‍ പുറത്തു വരുമ്പോഴും അത് സംബന്ധമായ അന്വേഷണങ്ങള്‍ നടത്താതെ മോഡിയും പിണറായിയും തമ്മിലുള്ള പരസ്പര സഹായ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയും ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ വരുന്ന തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള വിധി എഴുത്താക്കി മാറ്റാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയണമെന്നും പരിപാടി ഉല്‍ഘാടനം ചെയ്തു കൊണ്ട് അബ്ദുള വല്ലാഞ്ചിറ പറഞ്ഞു.
പരിപാടിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളായ റസാഖ് പൂക്കോട്ട് പാടം, റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി അംഗം സലീം അര്‍ത്തിയില്‍, ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലുപറമ്പന്‍, ബഷീര്‍ കോട്ടയം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കെ.കെ തോമസ് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.