Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

‘ആവണി’ സംഘാടകസമിതി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ആവണി 2024’ വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. മലാസ് ഏരിയ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ പ്രസിഡന്റ് മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആവണി, മികച്ച രീതിയില്‍ മൂന്നാം സീസണും സംഘടിപ്പിക്കാന്‍ സംഘാടകസമിതിക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫല്‍ ഉള്ളാട്ട്ചാലി സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.ന കേളി ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനില്‍ കുമാര്‍, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ്, കേളി ജീവകാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീര്‍ മുള്ളൂര്‍ക്കര തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ചെയര്‍മാന്‍ അഷറഫ് പൊന്നാനി, വൈസ് ചെയര്‍മാന്മാരായി അമര്‍ പൂളക്കല്‍, രാഗേഷ്, കണ്‍വീനര്‍ മുരളി കൃഷ്ണന്‍, ജോയിന്റ് കണ്‍വീനര്‍മാരായി അബ്ദുല്‍ വദൂദ്, ഷാനവാസ്, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ നൗഫല്‍ ഷാ, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ഷമീം മേലേതില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കൊണ്ടോട്ടി എന്നിവരണ്ടങ്ങുന്ന 101 അംഗ സംഘാടകസമിതിക്ക് യോഗം അംഗീകാരം നല്‍കി. മലാസ് ഏരിയ വൈസ് പ്രസിഡന്റ് സമീര്‍ അബ്ദുല്‍ അസീസ് സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ മുരളീകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top