
റിയാദ്: വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗള്‍ഫ് സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. അഞ്ചാം തരത്തില്‍ റിയാദ് സുലയ് മദ്‌റസത്തു തൗഹീദിലെ സഫാ നൂറാ ഷെഫീര്‍ 99.66ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. പത്തനംതിട്ട സ്വദേശികളായ ഷെഫീര്‍ ഷാഹുല്‍ ഷെറീന ദമ്പതികളുടെ മകളാണ്.

റിയാദ് മലാസ് സലഫി മദ്‌റസയിലെ സംഹ നസീഹ് 98.66ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും ആലിയ മറിയം 97ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. കോഴിക്കോട് സ്വദേശികളായ നസീഹ് അബ്ദുള്‍റഹ്മാന്‍, ഫാത്തിമ പി കെ ദമ്പതികളുടെ മകളാണ് രണ്ടാം റാങ്ക് നേടിയ സംഹ നസീഹ്, തലശ്ശേരി സ്വദേശികളായ അനീര്‍, ഐഫ ദമ്പതികളുടെ മകളാണ് മൂന്നാം റാങ്കുകാരി ആലിയ മറിയം.
എട്ടാം തരത്തില്‍ ഖത്തര്‍ ദോഹ അല്‍മനാര്‍ മദ്രസയിലെ ഫാത്തിമ സഹ്‌റ ബത്തൂല്‍ (242601802) 95ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. അതേ മദ്‌റസയിലെ തന്നെ ഫാത്തിമ റിസാ എ.പി (242601807) 88.75%ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും, ഫാത്തിമ റിദ എ.പി (242601806) 86.75ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. പരീക്ഷാര്‍ത്ഥികള്‍ക്ക് https://madrasa.wisdomislam.org വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ നമ്പര്‍ എന്റര്‍ ചെയ്ത് ഫലമറിയാനും മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എഡ്യൂക്കേഷന്‍ ബോര്‍ഡിനു കീഴിലെ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അദ്ധ്യാപകരും രൂപംകൊടുത്ത സമഗ്രമായ സിലബസ്, പരിശീലനം സിദ്ധിച്ച അനുഭവ സമ്പന്നരായ അധ്യാപകഅധ്യാപികമാര്‍, കേന്ദ്രീകൃത പരീക്ഷാ സംവിധാനങ്ങള്‍, ലളിതമായ വര്‍ക് ഷീറ്റുകള്‍, മലയാള ഭാഷ പഠിക്കാനുള്ള അവസരം, സൂം ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവ ആര്‍.ഐ.സി.സി. മദ്രസയുടെ പ്രേത്യേകതകളാണ്. റിയാദിലെ മൂന്ന് ഏരിയകളിലായി നസീം മദ്‌റസത്തു അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്, മലസ് സലഫി മദ്രസ, സുലൈ മദ്രസത്തു തൗഹീദ്, എന്നീ പ്രാഥമിക മതവിദ്യാഭ്യാസ മദ്രസകള്‍ വെള്ളി, ശനി ദിവസങ്ങളിലായി നടന്നുവരുന്നു.

ആഴ്ചയില്‍ അഞ്ചു ദിവസവും ക്ലാസുകള്‍ നടക്കുന്ന ദാറുല്‍ ഫിത്‌റ ഇസ്ലാമിക് പ്രീസ്‌കൂള്‍ വിജയകരമായി നടന്നു വരുന്നു. ഹൈസ്‌ക്കൂള്‍, പ്ലസ് ടു പ്രായത്തിലുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിസ്ഡം സ്റ്റുഡന്റസ് കേരളത്തില്‍ അനവധി വര്‍ഷങ്ങളായി വിജയകരമായി നടപ്പാക്കി സല്‍ഫലങ്ങള്‍ സൃഷ്ടിച്ച സി.ആര്‍.ഇ (കണ്ടിന്യൂയിംഗ് റിലീജിയസ് എഡ്യൂക്കേഷന്‍) കോഴ്‌സും റിയാദില്‍ നടന്നുവരുന്നു.
എഡ്യൂക്കേഷന്‍ വിങ്ങ് ചെയര്‍മാന്‍ ഷുക്കൂര്‍ ചക്കരക്കല്‍, ജനറല്‍ കണ്‍വീനര്‍ നസീഹ് കോഴിക്കോട്, കണ്‍വീനര്‍മാരായ, ജാവീദ് ആലം, അജ്മല്‍ കള്ളിയന്‍ എന്നിവര്‍ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും അനുമോദിച്ചു. 2024 സെപ്തംബര്‍ 6 ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തെ മദ്രസയിലേക്കുള്ള അഡ്മിഷന് 0500373783, 0502261480, 0508157415 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.