മലപ്പുറം: മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ പ്രവാസി സമൂഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സന്ദേശ വാഹകരാകണമെന്ന് എഐസിസിപ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സാമൂഹിക മാധ്യമങ്ങള്‍ ഇതിനായി പ്രയോനപ്പെടുത്തണം. ഒഐസിസി റിയാദ് റസന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്തുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ രംഗത്തെ സേവനങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. സീസണ്‍ കാലത്ത് വിമാന കമ്പനികള്‍ അമിത വിമാന നിരക്ക് ഈടാക്കുന്നത് സക്കീര്‍ ദാനത്ത് ശ്രദ്ധയില്‍പെടുത്തി. ഇതുസംബന്ധിച്ച് പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഉറപ്പു നല്‍കി.
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സക്കെത്തിയതായിരുന്നു അദ്ദേഹം. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, എംകെ രാഘവന്‍ എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.