റിയാദ്: പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന സിറ്റി ഫ്‌ളവര്‍ സമ്മര്‍ കൂള്‍ ഫെസ്റ്റിന് സൗദിയിലെ എല്ലാ ഔട്ടലെറ്റിലും തുടക്കമായി. അനുകരണ കലയില്‍ പ്രതിഭയും ഗായകനുമായ നിസാം കാലിക്കറ്റ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ശിഹാബ് കൊട്ടുകാട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാമുഹ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് തൂവൂരിനെ ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി റിയാദിലെ ബത്ഹ ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ കുട്ടികള്‍ക്കുള്ള കളറിംഗ് കോമ്പറ്റീഷന്‍, സംഗീതവിരുന്ന്, ഫണ്‍ ആക്ടിവിറ്റി എന്നിവ അരങ്ങേറി.
റാഫി കൊയിലാണ്ടി, ഗഫൂര്‍ കൊയിലാണ്ടി, റാഷിദ് ദയ, ശരത് ലാല്‍, റഹ്മത്തുള്ള, ശരീഫ് പട്ടാമ്പി (സ്‌റ്റോര്‍ മാനേജര്‍സ്) നിബിന്‍ ലാല്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍) എന്നിവര്‍ പങ്കെടുത്തു. കളറിംഗ് കോമ്പറ്റീഷനില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വി ജെ നസ്രുറുദീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു, മത്സര വിജയികള്‍ക്കുള്ള സമ്മാനം ഡോ. വിദ്യ സമ്മാനിച്ചു. വിജി ബിജു, സുഭാഷ് എന്നിവര്‍ മത്സരത്തിന്റെ ജഡ്ജസായിരുന്നു. നൗഷാദ് സിറ്റി ഫ്‌ലവര്‍ (ഡിഎംഎം) പരിപാടികള്‍ നിയന്ത്രിച്ചു.
സമ്മര്‍ കൂള്‍ ഫെസ്റ്റ്‌നോടനുബന്ധിച്ച് കടത്ത ചൂടില്‍ ആശ്വാസമാകുന്ന പ്രതിരോധ വസ്ത്രങ്ങളും കൂളിംഗ് ഫാനുകളും ആരോഗ്യ സംരക്ഷണ കോസ്‌മെറ്റിക് ഐറ്റംസ് ഉള്‍പ്പെടെ ഒരു കുടകീഴില്‍ ഒരുക്കിയിരിക്കുകയാണ് സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫ്‌ളവര്‍. ജൂലായ് 17 മുതല്‍ 29 വരെയാണ് സ്‌പെഷ്യല്‍ ഓഫര്‍.
സമ്മര്‍ കൂള്‍ ഓഫറിനോട് അനുബന്ധിച്ച് സൗദിയിലെ സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റോറുകള്‍ ഹൈപ്പെര്‍ മാര്‍ക്കറ്റുകള്‍ എല്ലായിടത്തും വിനോദ ഗെയിംമുകള്‍ നടക്കുന്നുണ്ട്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിവരുന്നു. കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലെമണ്‍ ജൂസ് അടക്കമുള്ള വിവിധ തരം ജൂസുകളുടെ ഫെസ്റ്റിവല്‍ ഇതോടൊപ്പം നടക്കുന്നുണ്ട്.
കൂടാതെ ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗാര്‍മെന്റ്‌സ് സെക്ഷനില്‍ 50 ശതമാനം വില കിഴിവ് ലഭ്യമാണ്. വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യസൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്‌മെറ്റിക്, വീട്ടു സാധനങ്ങള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങി എല്ലാം വിഭാഗത്തിലും പ്രത്യേക വിലകിഴിവും ഈ കാലയളവില്‍ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് വക്താക്കള്‍ പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.