Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

ടീം കാപിറ്റല്‍ സിറ്റി പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ഫിക്‌സ്ചര്‍ പ്രകാശനം

റിയാദ്: ടീം കാപിറ്റല്‍ സിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് റോയല്‍ കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-1ന്റെ ഫിക്ച്ചര്‍ പ്രകാശനം റിയാദില്‍ നടന്നു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടീം കാപിറ്റല്‍ സിറ്റിയുടെ വൈസ് പ്രസിഡന്റ് ജാസിര്‍ അധ്യക്ഷത വഹിച്ചു. റോയല്‍ ട്രാവല്‍സ് എം.ഡി സമദ്, അബു ഫഹദ് എന്നിവര്‍ ചേര്‍ന്ന് ഫിക്ച്ചര്‍ പ്രകാശനം ചെയ്തു. ടൂര്‍ണമെന്റ് ബൈലോ ടീം കാപിറ്റല്‍ സിറ്റി ട്രഷററും ടൂര്‍ണമെന്റ് ചെയര്‍മാനുമായ ബിന്‍യാമിന്‍ ബില്‍റു അവതരിപ്പിച്ചു.

റോയല്‍ ട്രാവല്‍സ് അംഗം അസ്‌ക്കര്‍, റിഫ വൈസ് പ്രസിഡന്റ് ബഷീര്‍, ടെക്‌നിക്കല്‍ അഡ്‌വൈസര്‍ ഷക്കീല്‍ തിരൂര്‍ക്കാട്, സക്കീര്‍, യു. എഫ്. സി അംഗങ്ങളായ അബ്ദുറഹ്മാന്‍, ജഷിം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജംഷിദ് സ്വാഗതവും കണ്‍വീനര്‍ നസീര്‍ നസീം നന്ദിയും പറഞ്ഞു.

സ്‌പോര്‍ട്ടിംഗ് എഫ്‌സി, ഈതര്‍ ഹോളിഡേസ് റിയാദ് ബ്ലാസ്‌റ്റേഴ്‌സ്, അല്‍ ശിഫ എഫ്‌സി, കിംച്ചി മാര്‍ട്ട് കെഎസ്എ അസീസിയ സോക്കര്‍, സുലൈ എഫ്‌സി, റിയല്‍ കേരള, ഈഗിള്‍ എഫ്‌സി റിയാദ്, പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിംഗ്, ആസ്റ്റര്‍ സനദ് എഫ്‌സി, മിഡ് ഈസ്റ്റ് ഫുഡ്‌സ് റൈന്‍ബോ എഫ്‌സി,

ബ്ലാക്ക് ആന്റ് വൈറ്റ് എഫ്‌സി, ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട്, അറേബ്യന്‍ ചലന്‍ജേസ് എഫ്‌സി, ടി എസ് എസ് എഫ്‌സി, ഫ്യൂച്ചര്‍ മൊബിലിറ്റി ലോജിസ്റ്റിക്‌സ് യൂത്ത് ഇന്ത്യ സോക്കര്‍, കുക്ബുക്ക് റെസ്റ്ററോന്റ് മന്‍സൂര്‍ റാബിയ എഫ്‌സി തുടങ്ങി പതിനാറു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 19, 26 തിയ്യതികളില്‍ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുക. ടീം കാപിറ്റല്‍ സിറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനാസ്, ഷൈജല്‍, അഖില്‍, ഷമീര്‍ പാലോട്, അനസ്, അജീഷ്, ദില്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top