Sauditimesonline

chavakakd
'നമ്മള്‍സ്' സോക്കര്‍ ലീഗ്; ഫൈറ്റേഴ്‌സ് ചാമ്പ്യന്‍മാര്‍

തൊഴില്‍ നൈപുണ്യ വികസനം; ‘റിംഫ്’ ശില്പശാല ജൂലൈ 26ന്

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) തൊഴില്‍ നൈപുണ്യ വികസനം ലക്ഷ്യമാക്കി ‘സ്‌കില്‍ അപ്-സ്‌റ്റെപ് അപ്’ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 26 വെളളി വൈകീട്ട് 8.00ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. തൊഴില്‍ രംഗത്തെ നൈപുണ്യം വളര്‍ത്തുകയും മികച്ച അവസരങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രവാസ ലോകത്ത് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉയരങ്ങളിലെത്താന്‍ പ്രചോദനവും സഹായവും സമ്മാനിക്കുന്നതാകും ശില്പശാല.

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക റീജിയണല്‍ ടെക്‌നിക്കല്‍ മാനേജരും സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിഐജിഐ) റിയാദ് ചാപ്റ്റര്‍ ചെയര്‍മാനുമായ നവാസ് റഷീദ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലും സൈക്കോളജിയിലും ബിരുദവും വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ നിരവധി സര്‍ട്ടിഫിക്കേറ്റുകളും നവാസ് റഷീദ് നേടിയിട്ടുണ്ട്. രാജ്യാന്തര രംഗത്ത് കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വിവിധ കരിയര്‍ ഗൈഡന്‍സ് പരിപാടികളില്‍ പരിശീലനം നേടി. 30 രാജ്യങ്ങളിലെ 40 സാങ്കേതിക വിദഗ്ധരെയും എഞ്ചിനീയര്‍മാരെയും നിയന്ത്രിക്കുന്ന നവാസ് റഷീദ് കരിയര്‍ മേഖലകളില്‍ റിസോഴ് പഴ്‌സനായും സേവനം അനുഷ്ടിച്ചുവരുന്നു. ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബഌക് സ്‌കൂള്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികളും വഹിച്ചിട്ടുണ്ട്.

തൊഴില്‍ വളര്‍ച്ചക്ക് ആവശ്യമായ വിവിധ കഴിവുകള്‍, മികച്ച തൊഴിലുകളിലേയ്ക്ക് നയിക്കുന്ന ചുവടുകള്‍, തൊഴില്‍ രംഗത്തെ കരുത്ത്, ബലഹീനത, അവസരം, ഭീഷണി എന്നിവ എങ്ങനെയാണ് തൊഴില്‍ അഭിവൃദ്ധിയെ സ്വാധീനിക്കുന്നത്, തൊഴില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വിശകലനം ചെയ്യും. ഇതിനു പുറമെ മികച്ച തൊഴിലിനാവശ്യമായ ലക്ഷ്യം, യാഥാര്‍ത്ഥ്യം, തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം, ആഗ്രഹിക്കുന്ന ജോലി എന്നിവ അപഗ്രഥിക്കുന്ന ഗ്രോ ടെക്‌നിക്, കരിയര്‍ വളര്‍ച്ചാ അനുഭവം എന്നിവ ശില്പശാല സമഗ്രമായി ചര്‍ച്ച ചെയ്യും.

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ശില്പശാല. പ്രവേശനം സൗജന്യമാണ്. താത്പര്യമുളളവര്‍ ലിങ്കില്‍ https://forms.gle/C2NKSWGMBfvvFxd7A രജിസ്റ്റര്‍ ചെയ്യണമെന്നും റിംഫ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top