![](https://sauditimesonline.com/wp-content/uploads/2024/07/keli-kharj-1024x556.jpg)
റിയാദ്: ഇരു വൃക്കകളും തകരാറിലായ ഉത്തര്‍പ്രദേശ് സ്വദേശി രാജേന്ദ്രന് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. 15 വര്‍ഷമായി അല്‍ഖര്‍ജില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇഖാമ നാലു വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം സ്‌പോണ്‍സര്‍ തൊഴിലാളികളടക്കം മറ്റൊരാള്‍ക്ക് വിത്പന നടത്തി. ഒരു വര്‍ഷത്തിനിടെ വീണ്ടും മറ്റൊരാള്‍ക്ക് സ്ഥാപനം കൈമാറി. ഇതോടെ തൊഴില്‍ നഷ്ട്ടപെട്ട രാജേന്ദ്രന്‍ മറ്റ് തൊഴില്‍ തേടിയെങ്കിലും ആറു മാസം ജോലിയൊന്നും ലഭിച്ചില്ല. ഇതോടെ താമസവും പ്രതിസന്ധിയിലായി. സുഹൃത്തുക്കളോപ്പം താല്‍ക്കാലികമായി താമസിച്ചു. നിത്യചിലവിനായി വാഹനങ്ങള്‍ കഴുകിയും കൂലിപ്പണികളും ചെയ്തു.
![](https://sauditimesonline.com/wp-content/uploads/2024/07/cf-10-20-13-1024x256.jpg)
അതിനിെ ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം അസുഖം വരികയും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും തല്‍ക്കാലികാശ്വാസത്തിന് വേദന സംഹാരികള്‍ വാങ്ങി കഴിക്കുകയും ചെയ്തു. ഇഖാമ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനോ നാട്ടില്‍ പോകുന്നതിനോ സാധിച്ചില്ല. ഇങ്ങനെ മൂന്നു വര്‍ഷം കടന്നു പോയി. അസുഖം മൂര്‍ച്ഛിച്ച് ബോധരഹിതനായി കിടന്ന രാജേന്ദ്രനെ സഹായിക്കാന്‍ കേളി പ്രവര്‍ത്തകരെ സമീപിച്ചു. കേളി ജീവകാരുണ്യ വിഭാഗം അല്‍ഖര്‍ജ് ഏരിയാ കണ്‍വീനര്‍ നാസര്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ കേളി പ്രവര്‍ത്തകരും യു പി സ്വദേശിയായ സുഹൃത്ത് മുഹമ്മദും ചേര്‍ന്ന് അല്‍ഖര്‍ജ് ജനറല്‍ ആശുപതി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
![](https://sauditimesonline.com/wp-content/uploads/2024/05/ABC-MAY-1-SUMMER-1024x556.jpg)
ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിക്കുകയും എംബസി സെക്രട്ടറി മോയിന്‍ അക്തര്‍, മീനാ ഭഗവാന്‍, നസീം, ഷറഫു എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. പരിശോധനയില്‍ രാജേന്ദ്രന്റെ രണ്ട് വൃക്കകളും തകരാറിലാണെന്നും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും അറിയിച്ചു. ഫൈനല്‍ എക്‌സിറ്റ് നേടുന്നതിന് സ്‌പോണ്‍സറുമായി ബദ്ധപ്പെട്ടപ്പോള്‍ നാലു വര്‍ഷത്തെ ഇഖാമ പുതുക്കാന്‍ വന്‍ തുക ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസി സെക്രട്ടറി മോയിന്‍ അക്തറിന്റെ നേതൃത്വത്തില്‍ അല്‍ഖര്‍ജ് ലേബര്‍ കോര്‍ട്ട് വഴി ഫൈനല്‍ എക്‌സിറ്റിന് ശ്രമം തുടങ്ങി. ലേബര്‍ കോര്‍ട്ടിലെ ഉദ്യോഗസ്ഥരുടെ മികച്ച സഹകരണം കാര്യങ്ങള്‍ വേഗത്തിലാക്കി. രാജേന്ദ്രന് കേളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടിക്കറ്റ് നല്‍കി. അഞ്ചുവര്‍ഷത്തെ ദുരിതത്തിനൊടുവില്‍ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ രാജേന്ദ്രന്‍ സ്വദേശത്തേക്ക് മടങ്ങി.
![](https://sauditimesonline.com/wp-content/uploads/2024/04/Lifecare-Primery-Health-Checkup-35x20cm-01-ed-1024x556.jpg)
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.